TRENDING:

'രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് പിണറായിയുടെ അഭിപ്രായം തേടി; ജീവിതത്തിൽ കേരളം നിർണായക സ്വാധീനം'; കമൽ ഹാസൻ

Last Updated:

മികച്ച നേട്ടങ്ങളുണ്ടാക്കാനായി നിരന്തരം പരിശ്രമിക്കുന്നു ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും കമൽ ഹാസൻ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
aതിരുവനന്തപുരം: രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചപ്പോൾ ആദ്യം കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം തേടിയിരുന്നുവെന്ന് നടൻ കമൽ ഹാസൻ. കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ കേരളീയം 2023 മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയം വേദിയിൽ ഇംഗ്ലീഷിലാണ് താരം പ്രസംഗിച്ചത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവർക്കും തനിക്ക് കേരളത്തോടുള്ള സ്നേഹം മനസ്സിലാക്കാൻ വേണ്ടിയാണ് ഈ ഭാഷ തെരഞ്ഞെടുത്തതെന്ന് പറഞ്ഞു കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. കേരളത്തിൻറെ പ്രത്യേകത അത്രയധികം സവിശേഷമായതാണെന്നും, കേരള മോഡൽ വികസനം തന്നെ രാഷ്ട്രീയമായി സ്വാധീനിച്ചെന്നും കമൽ ഹാസൻ പറഞ്ഞു.
Kamal Haasan
Kamal Haasan
advertisement

കേരളം തന്‍റെ ജീവിത യാത്രയിലെ പ്രധാന സ്ഥലമാണെന്നും. തന്‍റെ കലാ ജീവിതത്തെ എന്നും പ്രോത്സാഹിപ്പിച്ച ജനതയാണ് കേരളത്തിലുള്ളതെന്നും കമൽ ഹാസൻ പറഞ്ഞു.

എന്നും കേരളത്തില്‍ താന്‍ വരുന്നത് പുതുതായി എന്തെങ്കിലും പഠിക്കാനോ, അതില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളാനോ ആണ്. തനിക്ക് ഏഴോ എട്ടോ വയസുള്ള സമയത്താണ് താന്‍ ആദ്യമായി ഒരു മലയാള ചിത്രം ചെയ്യുന്നത്. തന്‍റെ പ്രിയ ഡയറക്ടര്‍ സേതുമാധവന്‍ സാറിന്‍റെയും ആദ്യത്തെ ചിത്രം അതായിരുന്നു. കേരളത്തിലെ സിനിമ രംഗം എന്നും കേരളം എന്ന സാംസ്കാരിക ഇടത്തെ രൂപപ്പെടുത്താന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്പം തന്‍റെ സിനിമ കാഴ്ചപ്പാടിനെയും മലയാള സിനിമ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിലെ സിനിമകള്‍ എന്നും സമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്യാറുണ്ട്. ഇത് കേരളത്തിന്‍റെ സാമൂഹിക പ്രതിബദ്ധതയും, ഇത്തരം വിഷയത്തിലുള്ള ജാഗ്രതയും എടുത്തു കാട്ടുന്നു.’- കമൽ ഹാസൻ പറഞ്ഞു.

advertisement

Also read- കേരളീയം 2023: മലയാളത്തിന്റെ മഹോത്സവം; ഇനി വരും വർഷങ്ങളിലും: മുഖ്യമന്ത്രി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തന്റെ രാഷ്ട്രിയ ജീവിതത്തിൽ കേരള മോഡൽ വികസനം പ്രചോദനമായെന്നും കേരളം തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതല്‍ ശക്തിപകർന്ന് അധികാര വികേന്ദ്രീകരണം നടത്തിയത് രാജ്യത്തിന് മാതൃകയാണെന്നും താരം പറഞ്ഞു. ലോകത്തെ ആദ്യത്തെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിലേതാണ്. ഭൂപരിഷ്ക്കരണം, വിദ്യാഭ്യാസമേഖലയിലെ പരിഷ്ക്കാരങ്ങൾ എന്നിവയെല്ലാം ആദ്യം നടത്തിയത് കേരളമാണ്. തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയത് കോവിഡ് പ്രതിരോധത്തിന് സഹായകരമായതായും കമൽഹസൻ പറഞ്ഞു.മികച്ച നേട്ടങ്ങളുണ്ടാക്കാനായി നിരന്തരം പരിശ്രമിക്കുന്നു ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും കമൽ ഹാസൻ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് പിണറായിയുടെ അഭിപ്രായം തേടി; ജീവിതത്തിൽ കേരളം നിർണായക സ്വാധീനം'; കമൽ ഹാസൻ
Open in App
Home
Video
Impact Shorts
Web Stories