വോട്ട് ഘടകകക്ഷികൾക്കിടാനുള്ള വൈമനസ്യം ബിജെപിക്കുണ്ട്. ഈ സമീപനം തിരുത്തണം. ഇക്കാര്യം എൻഡിഎ യോഗത്തിൽ അവതരിപ്പിക്കും. രാജീവ് ചന്ദ്രശേഖരൻ ഘടകക്ഷികളുടെ പരാതികൾ ഗൗരവമായി കേൾക്കുന്നയാൾ. അതുകൊണ്ട് ഇപ്പോൾ മാറിചിന്തിക്കേണ്ട കാര്യമില്ല. മുന്നണി പ്രവേശനത്തിനായി യുഡിഎഫിന് അപേക്ഷ നൽകിയിട്ടില്ലെന്നും അങ്ങനെ ഉണ്ടെങ്കിൽ പുറത്തുവിടണമെന്നും വിഷ്ണപുരം ചന്ദ്രശേഖരൻ പറഞ്ഞു.
ഇതും വായിക്കുക: പി വി അന്‍വറും സി കെ ജാനുവും വിഷ്ണുപുരം ചന്ദ്രശേഖരനും യുഡിഎഫിൽ
പി വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും യുഡിഎഫ് അസോസിയേറ്റ് അംഗമാക്കുമെന്ന് വി ഡി സതീശനാണ് പ്രഖ്യാപിച്ചത്. കൊച്ചിയില്‍ നടന്ന യുഡിഎഫ് യോഗത്തിലാണ് ധാരണയായത്.
advertisement
നിയമസഭാ തിരഞ്ഞെടുപ്പിന് ഇന്ന് കാണുന്ന യുഡിഎഫ് ആയിരിക്കില്ലെന്നും അടിത്തറ വിപുലീകരിച്ച യുഡിഎഫ് ആയിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും സതീശൻ പറഞ്ഞു.
