TRENDING:

കണ്ണൂരിൽ കള്ളവോട്ട് തടയുന്നതിൽ പരാജയപ്പെട്ടു: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്

Last Updated:

ള്ളവോട്ട് തടയുന്നതിലും നിർഭയമായി വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുന്നതിലും കമ്മീഷന് വീഴ്ച സംഭവിച്ചു എന്നാണ് ആരോപണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ : ‌തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് കണ്ണൂർ ജില്ലാ നേതൃത്വം. ജില്ലയിൽ കള്ളവോട്ട് തടയുന്നതിലും നിർഭയമായി വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുന്നതിലും കമ്മീഷന് വീഴ്ച സംഭവിച്ചു എന്നാണ് ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനിയുടെ ആരോപണം. വടക്കൻ മലബാറിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന ആരോപണം ശക്തമാവുന്നതിനിടെയാണ് കണ്ണൂർ നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
advertisement

Also Read-ശ്രീലങ്ക ഭീകരാക്രമണം: പാലക്കാടും കാസർകോടും എൻഐഎ റെയ്‍ഡ്; കൊല്ലങ്കോട് സ്വദേശി കസ്റ്റഡിയിൽ

പ്രശ്നസാധ്യതയുള്ള ബൂത്തുകളിൽ വേണ്ടത്ര സുരക്ഷയൊരുക്കിയില്ലെന്നാണ് മുഖ്യ ആരോപണം. തെരഞ്ഞെടുപ്പ് ജോലികൾക്ക് എൻജിഒ യൂണിയനിൽ പെട്ട ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചു. ബൂത്ത് പിടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്മീഷൻ അത് ചെവിക്കൊണ്ടില്ലെന്നും ആരോപണമുണ്ട്. പോളിംഗ് ഏജന്റുമാർ കള്ളവോട്ടിനെ എതിർക്കാഞ്ഞതെന്തുകൊണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ചോദിക്കുന്നത് കണ്ണൂരിനെ കുറിച്ച് അറിയാത്തതുകൊണ്ടാണെന്ന് സതീശൻ പാച്ചേനി പറയുന്നു.

advertisement

Also Read-15 മാസം പ്രായമായ കുഞ്ഞിന്‍റെ കൊലപാതകം; അമ്മ അറസ്റ്റിൽ

അതേസമയം കള്ളവോട്ട് ആരോപണത്തെക്കുറിച്ച് വരണാധികാരികൾ കൂടിയായ കണ്ണൂർ, കാസർഗോഡ് കളക്ടർമാർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോര്‍ട്ടും വീഡിയോ ദൃശ്യങ്ങളും പരിശോധിച്ച ശേഷം പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാല്‍ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു വിടും. തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും റീപോളിങ്ങും ക്രിമിനല്‍ കേസും അടക്കമുള്ള നടപടികള്‍.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ കള്ളവോട്ട് തടയുന്നതിൽ പരാജയപ്പെട്ടു: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്