15 മാസം പ്രായമായ കുഞ്ഞിന്‍റെ കൊലപാതകം; അമ്മ അറസ്റ്റിൽ
Last Updated:
കുട്ടിയുടെ അമ്മ ആദിരയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
ആലപ്പുഴ: പതിനഞ്ച് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. കുട്ടിയുടെ അമ്മ ആദിരയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുഞ്ഞിന്റെ മരണം കൊലപാതമെന്നു തെളിഞ്ഞിരുന്നു. കുഞ്ഞിന്റെ അമ്മയാണ് കൊലയാളിയെന്നും അവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് ജില്ലാ പോലീസ് മേധാവിയിൽ നിന്ന് ലഭിച്ച നിർദ്ദേശത്തെ തുടർന്നാണ് നടപടി.
ചേര്‍ത്തല പട്ടണക്കാട് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയാണു ശനിയാഴ്ച മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയതു താനാണെന്ന് അമ്മ ആതിര കുറ്റസമ്മതം നടത്തിയതോടെ പട്ടണക്കാട് അവരെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിന്റെ സംസ്‌കാരത്തിനു ശേഷമാണ് ആതിരയെ കസ്റ്റഡിയിലെടുത്തത്.
ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മാതാപിതാക്കളെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണു വീട്ടിലെ കിടപ്പുമുറിയില്‍ കുട്ടിയെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. മാതാവും നാട്ടുകാരും ചേര്‍ന്നു ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണു പൊലീസ് സ്ഥലത്തെത്തിയത്. ആതിര നേരത്തെയും ചില കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 28, 2019 11:05 PM IST


