ശ്രീലങ്ക ഭീകരാക്രമണം: പാലക്കാടും കാസർകോടും എൻഐഎ റെയ്‍ഡ്; കൊല്ലങ്കോട് സ്വദേശി കസ്റ്റഡിയിൽ
Last Updated:
പാലക്കാട് നടത്തിയ റെയ്ഡില്‍ കൊല്ലങ്കോട് സ്വദേശി പിടിയിലായതായി സൂചന
പാലക്കാട്: ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസർകോടും പാലക്കാടും എൻഐഎ റെയ്ഡ്. പാലക്കാട്ട് നടത്തിയ റെയ്‍ഡിന് ശേഷം ഒരാളെ കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ട്. റെയ്ഡില്‍ കൊല്ലങ്കോട് സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. പരിശോധനകൾക്ക് ശേഷം എൻഐഎ സംഘം ഇയാളെ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടുപോയതായാണ് വിവരം.
കാസർകോട് വിദ്യാനഗർ സ്വദേശികളായ രണ്ട് പേരുടെ വീടുകളിൽ എൻഐഎ രാവിലെ തെരച്ചിൽ നടത്തിയിരുന്നു. ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ അടക്കം പിടിച്ചെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകാൻ രണ്ട് പേർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
advertisement
ഐ എസ് ഏറ്റെടുത്ത സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരനായി കരുതുന്ന സഹ്റാൻ ഹാഷിമിന്റെ ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു ഇരുവരുമെന്നാണ് സൂചന. ഹാഷിമുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നോ എന്ന കാര്യം NIA പരിശോധിക്കുന്നുണ്ട്. കാസർഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശിയടക്കം 321 പേർ ഏപ്രിൽ 21ന് നടന്ന സ്ഫോടങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 28, 2019 11:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശ്രീലങ്ക ഭീകരാക്രമണം: പാലക്കാടും കാസർകോടും എൻഐഎ റെയ്‍ഡ്; കൊല്ലങ്കോട് സ്വദേശി കസ്റ്റഡിയിൽ


