TRENDING:

15 വയസിനിടെ മൂന്നാമത്തെ ഇംഗ്ലീഷ് കവിതാ സമാഹാരം '71 മ്യൂസസ്' പുറത്തിറക്കി തലശ്ശേരിക്കാരി

Last Updated:

സാഹിത്യലോകത്ത് തൻ്റേതായ ഇടം കണ്ടെത്തി തലശ്ശേരിക്കാരി. 15 വയസ്സിനിടെ എഴുതിയത് ഇംഗ്ലീഷില്‍ 3 കവിതാ സമാഹാരം. മികച്ച വായനക്കാരിയായ ജാഹ്നവിക്ക് വലിയൊരു ഗ്രന്ഥശേഖരമുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
15 വയസിനിടെ മൂന്നാമത്തെ ഇംഗ്ലീഷ് കവിതാ സമാഹാരം എഴുതി പ്രസിദ്ധീകരിച്ച് സാഹിത്യലോകത്ത് തൻ്റേതായ ഇടം കണ്ടെത്തുകയാണ് തലശ്ശേരിയിലെ ജാഹ്നവി രാജ്. ഷാര്‍ജ ഇൻ്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റില്‍ പ്രകാശിതമായ ജാഹ്നവിയുടെ പുതിയ കവിതാസമാഹാരത്തിൻ്റെ നാട്ടിലെ പ്രകാശനവും നടന്നു. വടകര ഗോകുലം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ജാഹ്നവിയുടെ '71 മ്യൂസസ്' എന്ന പുതിയ കവിതാസമാഹാരത്തില്‍ 71 കവിതകളാണുള്ളത്. എഴുത്തുകാരന്‍ എന്‍. ശശിധരന്‍ കഥാകൃത്ത് പി.വി. ഷാജികുമാറിന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു.
News18
News18
advertisement

എഴുത്തുകാരായ എം. മുകുന്ദന്‍, എന്‍.എസ്. മാധവന്‍, സിനിമാ-ഡോക്യുമെൻ്ററി സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ വിനോദ് മങ്കര എന്നിവരാണ് ആസ്വാദനക്കുറിപ്പുകള്‍ എഴുതിയിട്ടുള്ളത്. വടകര ഡോണ്‍ പബ്ലിക് സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് 'റിഥം ഓഫ് ലൈഫ്' എന്ന ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങിയത്. എറ്റേണല്‍ ഡ്രീംസാണ് രണ്ടാമത്തെ സമാഹാരം. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, കവി കെ. സച്ചിദാനന്ദന്‍ എന്നിവരുടേതായിരുന്നു ആസ്വാദനക്കുറിപ്പുകള്‍.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മേലൂര്‍ സ്വദേശി പ്രസന്ന രാജിൻ്റെയും തലശ്ശേരി കാവുംഭാഗം സ്വദേശിനി മിനിപ്രിയയുടെയും മകളാണ്. ബാങ്കിങ് മേഖലയില്‍ ജോലിചെയ്യുന്ന അച്ഛനോടൊപ്പം ദുബായിലായിരുന്നു ജാഹ്നവിയുടെ പ്രാഥമിക വിദ്യാഭ്യാസം. മികച്ച വായനക്കാരിയായ ജാഹ്നവി വലിയൊരു ഗ്രന്ഥശേഖരത്തിനുടമയാണ്. അച്ഛനമ്മമാരോടൊപ്പം മാതൃസഹോദരി നിഷയും ഭര്‍ത്താവ് ടി.ടി. അനില്‍കുമാറുമാണ് എഴുത്തിലെ പ്രചോദനമെന്ന് കൊച്ചുകവയിത്രി പറയുന്നു. ബയോ കെമിസ്ട്രിയില്‍ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ശ്രീനന്ദനയാണ് സഹോദരി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
15 വയസിനിടെ മൂന്നാമത്തെ ഇംഗ്ലീഷ് കവിതാ സമാഹാരം '71 മ്യൂസസ്' പുറത്തിറക്കി തലശ്ശേരിക്കാരി
Open in App
Home
Video
Impact Shorts
Web Stories