പരിശീലനം ലഭിച്ച അംഗങ്ങള്‍ കല്യാശ്ശേരി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ കാറ്ററിംഗ് ഗ്രൂപ്പ് സംരംഭങ്ങള്‍ തുടങ്ങും. സംരംഭം തുടങ്ങുന്നതിന് വേണ്ട സാമ്പത്തിക സഹായങ്ങള്‍ കുടുംബശ്രീയും ബ്ലോക്ക് പഞ്ചായത്തും നല്‍കും. കേരളമൊട്ടാകെയായി പ്രീമിയം ഹോട്ടലുകളില്‍ ഷെഫ് ആകാനുള്ള അവസരവും പരിശീലനം ലഭിച്ച അംഗങ്ങള്‍ക്ക് ലഭിക്കും. ജോബ് കഫെ സ്‌കില്‍ മാനേജ്‌മെൻ്റ് കം ഇന്‍സ്റ്റിറ്റ്യൂട്ട് കാഞ്ഞങ്ങാട് ആണ് കാറ്ററിംഗ് സര്‍വീസ് ട്രെയിനിങ് നല്‍കിയത്.
കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം വി ജയന്‍, ചെറുകുന്ന് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ വി നിര്‍മല, ജോബ് കഫെ ഡയറക്ടര്‍ എ വി രാജേഷ്, മെമ്പര്‍ സെക്രട്ടറി ദിലീപ് പുത്തലത്ത്, ജോബ് കഫെ പരിശീലകന്‍ കെ പ്രസാദ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എന്‍ ഐ സന്ധ്യ, കുടുംബശ്രീ എം ഇ സിമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
advertisement
