1969 ല്‍ ജനിച്ച ശിഹാബുദ്ദീന്‍ ചെറുപ്രായത്തില്‍ തന്നെ ഹൗസ് ഡ്രൈവര്‍ വിസയില്‍ യു.എ.ഇ. യിലെത്തി. പിന്നീട് ട്രക്ക് ഡ്രൈവറും തുടര്‍ന്ന് അബുദാബി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിൻ്റെ ബസ് ഡ്രൈവറായും പ്രവര്‍ത്തിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയങ്ങാടി മൊട്ടാമ്പ്രത്ത് ഓട്ടോ ഓടിക്കുകയാണിപ്പോള്‍.
ഭാര്യ ബീവി നിരവധി തവണ വോട്ട് ചെയ്‌തെങ്കിലും താമസ സ്ഥലം മാറിയതോടെ 2025 ലെ എസ്.ഐ.ആര്‍. പട്ടികക്ക് പുറത്തായി. എന്നാല്‍ ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകുമെന്നത് ഇദ്ദേഹത്തിന് സന്തോഷം നല്‍കുന്നു. പ്രാരാബ്ധങ്ങള്‍ പ്രവാസത്തിന് നിര്‍ബന്ധിതരാക്കിയ പ്രവാസികളില്‍ പലര്‍ക്കുമുള്ള നഷ്ടമാണ് വോട്ട് എന്ന സ്വപ്‌നം. വര്‍ഷങ്ങളുടെ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവര്‍ക്ക് വോട്ടെന്നത് കേട്ടറിവ് മാത്രമാണെന്ന് ശിഹാബുദ്ദീന്‍ പറഞ്ഞു. ഡിസംബര്‍ 11 ന് ജീവിതത്തിലാദ്യമായി കൈവിരലില്‍ വോട്ടിൻ്റെ മഷി പുരളുമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ് ശിഹാബുദ്ദീന്‍.
advertisement
