TRENDING:

വിട ചൊല്ലാനൊരുങ്ങി നാട്; വി എസ് സ്മരണയിൽ തലശ്ശേരിയിലെ ഒരു വക്കീലും

Last Updated:

വി എസുമായുള്ള നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് തലശ്ശേരിയിലെ അഡ്വകേറ്റ് ഒ ജി പ്രേമരാജ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു കേസില്‍ വി എസിന് വേണ്ടി വാദിച്ചതും ഒടുവില്‍ കേസ് ജയിച്ച നിമിഷവും ഇന്നും മറന്നിട്ടില്ല വക്കീൽ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജനലക്ഷങ്ങളെ സാക്ഷിയാക്കി മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പ്രസ്താനത്തിൻ്റെ നെടുംതൂണുമായ വി എസ് അച്ചുതാനന്തന്‍ യാത്രയാകുമ്പോള്‍, ഇവിടെ തലശ്ശേരിയില്‍ അദ്ദേഹത്തിൻ്റെ ഓര്‍മ്മകള്‍ സ്മരിക്കുകയാണ് അഡ്വകേറ്റ് ഒ ജി പ്രേമരാജ്.
advertisement

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി എസ് അച്ചുതാനന്തനെതിരെ മട്ടന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മാനനഷ്ടകേസ് ഫയല്‍ ചെയ്തു. തനിക്കെതിരെ വ്യാജ വാര്‍ത്ത പത്രത്തില്‍ നല്‍കിയതിന് പവിത്രനെന്ന വ്യക്തിയാണ് അന്ന് ദേശാഭിമാനി പ്രിൻ്റര്‍ ആൻ്റ് പബ്ലിഷറായിരുന്ന വി എസ് അച്ചുതാനന്തന്‍, എഡിറ്റര്‍ പി കരുണാകരന്‍ എന്നിവര്‍ക്കെതിരെ കോടതിയില്‍ മാനനഷ്ട കേസില്‍ ഹര്‍ജി നല്‍കിയത്.

കേസില്‍ വി എസിന് വേണ്ടി വാദിച്ച നിമിഷങ്ങളാണ് അഡ്വകേറ്റ് ഒ ജി പ്രേമരാജ് ഓര്‍മ്മിക്കുന്നത്. കേസ് നടന്നിരുന്ന ഓരോ സിറ്റിങിലും വി എസ് കാര്യങ്ങള്‍ അന്വേഷിച്ച് തന്നെ വിളിക്കാറുണ്ടായിരുന്നു. ചില സിറ്റിങിലും വി എസ് വന്നിരുന്നതായി അദ്ദേഹം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

5 വര്‍ഷ കാലം നീണ്ട പോരാട്ടതിനൊടുവില്‍ വി എസ് കുറ്റകാരനല്ലെന്ന് കോടതി വിധി എഴുതി. കേസിൻ്റെ കാലയളവിലും അത് കഴിഞ്ഞും വി എസ് താനുമായി നിരന്തരം ബന്ധപ്പെട്ടതിൻ്റെ സ്മരണ പുതുക്കുകയാണ് അഡ്വേകേറ്റ് ഒ ജി പ്രേമരാജ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
വിട ചൊല്ലാനൊരുങ്ങി നാട്; വി എസ് സ്മരണയിൽ തലശ്ശേരിയിലെ ഒരു വക്കീലും
Open in App
Home
Video
Impact Shorts
Web Stories