അധ്യാപകനും കുട്ടികളും
മണ്ണും ചരലും ചിരട്ടയിൽ ആക്കി ഗ്ലാസിൽ കലക്കവെള്ളവുമായി അവർ സ്കൂൾ വളപ്പിലെ മരച്ചുവട്ടിലെത്തി. ഇനി എന്തൊക്കെ ചെയ്യണം എന്ന് രജീഷ് മാഷ് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അധ്യാപകൻ പറഞ്ഞത് അതുപോലെ അനുസരിച്ച് വിദ്യാർഥികൾ കലക്കവെള്ളം തെളിയുന്നതും കാത്ത് അക്ഷമരായി നിന്നു.
കുട്ടികളുടെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് അടുക്കിവെച്ചിരിക്കുന്ന ചിരട്ടകളിൽ നിന്നും തെളിനീര് ഗ്ലാസിലേക്ക് വീഴാൻ തുടങ്ങി.
advertisement
പാട്ടുപാടിയും കൈകൾ അടിച്ചുമാണ് പരീക്ഷണം വിജയിച്ചതിൻ്റെ സന്തോഷം വിദ്യാർത്ഥികൾ പങ്കുവെച്ചത്. നവമാധ്യമങ്ങളിൽ പങ്കുവെച്ച ഈ വീഡിയോ രണ്ടുദിവസം കൊണ്ട് 20 ലക്ഷത്തിലധികം പേരാണ് കണ്ടത്. ഇതോടെ വിദ്യാർഥികളുടെ പ്രവർത്തനത്തെ അഭിനന്ദിച്ചുകൊണ്ട് പലയിടങ്ങളിൽ നിന്നും ആളുകൾ സ്കൂളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.
കുട്ടികളിൽ പഠനത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുക എന്നതും ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നു.