'സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെയാണ് എയര്‍പോര്‍ട്ടിന്റെ പൂര്‍ത്തീകരണം സമയബന്ധിതമായി തീര്‍ത്തത്. പ്രദേശത്ത് വിവിധ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി 5,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ 'കിന്‍ഫ്ര'യെ നിയോഗിക്കുകയും ചെയ്തു. ലോകോത്തര നിലവാരമുള്ള സ്വിമ്മിങ് പൂള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി സ്‌പോര്‍ട്‌സ് ഡിപ്പാര്‍ട്‌മെന്റ് പഴശ്ശി ഇറിഗേഷന്‍ പ്രൊജക്ടില്‍ നിന്നും ഇതിനോടകം ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. എയര്‍പോര്‍ട്ടിന്റെ വരവോടെ ഏറനോട്ടിക്കല്‍ എഞ്ചിനിയറിങ്ങ് രംഗത്തും പുരോഗതി ഉണ്ടാകും' മന്ത്രി പറഞ്ഞു.
Also Read: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് കണ്ണന്താനം
advertisement
എയര്‍പോര്‍ട്ട് പൂര്‍ണമായും പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ യാത്രക്കാര്‍ക്കും സ്റ്റാഫുകള്‍ക്കും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും വിവിധ സേവനങ്ങള്‍ ആവശ്യമായി വരുമെന്നും സമീപവാസികള്‍ക്ക് ആവശ്യാനുസരണം ഇത്തരം സേവനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞാല്‍ നല്ലൊരു വരുമാനമാര്‍ഗമായി അത് വളരുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ വി തുളസീദാസും പറഞ്ഞു.