കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് കണ്ണന്താനം

Last Updated:
ന്യൂഡല്‍ഹി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഉദ്ഘാടനത്തിന് സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചില്ലെന്നും ഇക്കാര്യം വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ശേഷം ഇ പി ജയരാജന്‍ ക്ഷണിച്ചെങ്കിലും പങ്കെടുക്കേണ്ടതില്ല എന്നാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ അനുമതിക്കു വേണ്ടി നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല. സമ്മര്‍ദത്തിന്റെ ഭാഗമായുള്ള ക്ഷണം സ്വീകരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലുള്ള കണ്ണന്താനം ഇന്ന് രാത്രിയോടെ കേരളത്തിലെത്തും.
Also Read: കണ്ണൂർ വിമാനത്താവള ഉദ്ഘാടന നോട്ടീസിൽ‌ പ്രോട്ടോക്കോള്‍ ലംഘനം; പ്രതിപക്ഷത്തിന് പരാതി
ഞായറാഴ്ചയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം. നേരത്തെ ഉദ്ഘാടനത്തിന്റെ നോട്ടീസില്‍ പ്രോട്ടോക്കോള്‍ ലംഘനമെന്ന് കാട്ടി പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
എം.പിമാര്‍, എം.എല്‍.എമാര്‍, സംസ്ഥാന ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍, ജില്ലാ കളക്ടര്‍ എന്ന പ്രകാരമാണ് പ്രോട്ടോക്കോള്‍. എന്നാല്‍, കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന നോട്ടീസി പി കെ കുഞ്ഞാലിക്കുട്ടി, എംഎൽഎമാരായ  കെ എം മാണി, അനൂപ് ജേക്കബ്, തോമസ് ചാണ്ടി എന്നിവരുടെ പേര് ചീഫ് സെക്രട്ടറിക്ക് താഴെ ഉള്‍പ്പെടുത്തിയെന്നും എംഎല്‍എമാരെ ആശംസാ പ്രസംഗകരായി പോലും ഉള്‍ക്കൊള്ളിച്ചില്ലെന്നുമായിരുന്നു ഇവരുടെ പരാതി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് കണ്ണന്താനം
Next Article
advertisement
പ്രാർത്ഥനങ്ങളിൽ പങ്കെടുത്തു, മൃഗങ്ങളുമായി അടുത്തിടപഴകി; മെസിയുടെ വൻതാര സന്ദർശനത്തിന്റെ വീഡിയോ വൈറൽ
പ്രാർത്ഥനങ്ങളിൽ പങ്കെടുത്തു, മൃഗങ്ങളുമായി അടുത്തിടപഴകി; മെസിയുടെ വൻതാര സന്ദർശനത്തിന്റെ വീഡിയോ വൈറൽ
  • ലോകപ്രശസ്ത താരം ലയണൽ മെസ്സി ജാംനഗറിലെ വൻതാര വന്യജീവി സംരക്ഷണ കേന്ദ്രം സന്ദർശിച്ചു.

  • മെസ്സി മൃഗപരിചരണവും സംരക്ഷണ പ്രവർത്തനങ്ങളും നിരീക്ഷിച്ച് മണിക്കൂറുകൾ ചെലവഴിച്ചു.

  • കേന്ദ്രത്തിലെ ഒരു സിംഹക്കുഞ്ഞിന് “ലയണൽ” എന്ന് പേരിട്ടു, സന്ദർശനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

View All
advertisement