കർക്കിടക കഞ്ഞിയിൽ അടങ്ങിയിരിക്കുന്ന ഔഷധ സസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ സംയോജനമാണ് മഴക്കാല രോഗങ്ങൾ പിടിപെടാതെ ശരീരത്തിന് രോഗ പ്രതിരോധശേഷി നൽകുന്നത്. കർക്കിടക കഞ്ഞിയോടൊപ്പം തൈര്, പച്ച മുളക്, ഇഞ്ചി ചമ്മന്തി, ഉലുവ പച്ചടി, ചെറുപയർ തോരൻ, ചെറുധാന്യ വിഭവങ്ങൾ എന്നിവയും ലഭിക്കും.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക, ഊർജം നില നിർത്തുക, ദഹനം സുഗമമാക്കുക, ശരീരത്തിൽ അടിഞ്ഞു കൂടിയ വിഷം പുറന്തള്ളുക, ഉയർന്ന കൊളസ്ട്രോളും, കൊഴുപ്പും നിർവീര്യമാക്കുക, രക്തം ശുദ്ധീകരിക്കുക, വയർ ശുദ്ധീകരിക്കുക, പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കുക എനിങ്ങനെ നിരവധി ഗുണങ്ങൾ ആണ് കർക്കിടക കഞ്ഞി പ്രധാനം ചെയ്യുന്നത്. ഭക്ഷ്യമേളയുടെ ജില്ലാ തല ഉത്ഘാടനം കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ നിർവഹിച്ചു.
advertisement
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ രാഹുൽ, പി ഒ ദീപ, സി ഡി എസ് ചെയർപേഴ്സൺ ജ്യോതിലക്ഷ്മി, ജില്ലാ പ്രോഗ്രാം മാനേജർമാരായ കെ നിധിഷ, പി ആര്യ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജില്ലയിലെ 81 കുടുംബശ്രീ പഞ്ചായത്ത് സി ഡി എസ് കളിലും വരും ദിവസങ്ങളിൽ ഭക്ഷ്യ മേള നടക്കും. ഭക്ഷ്യ മേളയോടൊപ്പം ജില്ലയിലെ പത്ത് കുടുംബശ്രീ സംരംഭകർ ഒരുക്കുന്ന ഉത്പന്ന പ്രദർശന വിപണന മേളയും നടക്കും.
പ്രധാനമായും ചെറു ധാന്യ വിഭവങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ ആണ് ഭക്ഷ്യ വിപണന മേളയിൽ ലഭിക്കുക. കൂടാതെ ഐ എഫ് സി ഉത്പന്നങ്ങളുടെ പ്രത്യേക സ്റ്റാളും മേളയോട് അനുബന്ധിച്ച് പ്രവർത്തിക്കും. ജൂലൈ 31ന് ഭക്ഷ്യ മേള അവസാനിക്കും.