ചിത്രശലഭങ്ങളുടെ സംരക്ഷിത വനമേഖലയെന്ന പ്രാധാന്യം കണക്കിലെടുത്ത് ആറളത്തെ ചിത്രശലഭസങ്കേതമായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 18 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈല്‍ഡ് ലൈഫ് യോഗത്തില്‍ തീരുമാനിച്ചിരുന്നു. പ്രഖ്യാപനം വന്നതോടെ രാജ്യത്തെ ആദ്യ ചിത്രശലഭസങ്കേതമായി ആറളം മാറി.
കഴിഞ്ഞ 25 വര്‍ഷങ്ങളായി ആറളം വന്യജീവി സങ്കേതത്തില്‍ ചിത്രശലഭങ്ങളെ നിരീക്ഷിച്ചു വരുന്നുണ്ട്. തുടര്‍ച്ചയായി നടത്തിവരുന്ന സര്‍വ്വേ കണക്കുകള്‍ പ്രകാരം കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള 327 ഇനം ചിത്രശലഭങ്ങളില്‍ 266 എണ്ണം ആറളം വന്യജീവി സങ്കേതത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍വ്വെയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിലാണ് ആറളം വന്യജീവി സങ്കേതത്തെ ആറളം ചിത്രശലഭ സങ്കേതമായി പ്രഖ്യാപിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 12, 2026 4:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ഇനി വർണ്ണച്ചിറകുകളുടെ കാവലാൾ; ആറളം വന്യജീവി സങ്കേതം ഇനി 'ആറളം ചിത്രശലഭ സങ്കേതം'
