പിന്നീടങ്ങോട്ട് ഭഗവതി കാരണവര്‍, മുത്തപ്പന്‍, എന്നിങ്ങനെയുള്ള ദൈവ രൂപങ്ങള്‍ കെട്ടിയാടി. ആദ്യമായാണ് മുത്തപ്പൻ്റെ തിരുവപ്പന കെട്ടിയാടുന്നത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന അപൂര്‍വ്വ തിരുവപ്പന കാണാന്‍ നിരവധി ഭക്തരും ക്ഷേത്രത്തിലെത്തി. അച്ഛനുള്‍പ്പെടെ ഗുരുക്കന്മാരുടെ അനുഗ്രഹത്തില്‍ നടന്ന തിരുവപ്പന കെട്ടിയാട്ടം ഭാഗ്യമായാണ് ശ്രീന്നഥ് കാണുന്നത്.
കണ്ണാടിപ്പറമ്പ് വള്ളുവൻ കടവ് മടപ്പുരയിലെ പ്രധാന കോലാധാരിയും അറിയപ്പെടുന്ന വൈദ്യരുമായ സുധീഷന്‍ പെരുവണ്ണാൻ്റെയും പരിയാരം മെഡിക്കല്‍ കോളേജ് സ്റ്റാഫ് ഷീജയുടെയും ഏകമകനാണ് ശ്രീന്നഥ്. അടുത്ത ആഴ്ച യൂ കെയില്‍ മുത്തപ്പൻ്റെ തിരുവപ്പന അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീന്നഥും പിതാവ് സുധീഷും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 06, 2025 7:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
16-ാം വയസ്സിൽ മുത്തപ്പൻ്റെ തിരുവപ്പന കെട്ടിയാടി കണ്ണൂർ ചാല സ്വദേശി ശ്രീന്നഥ്