സംസ്ഥാന ടൂറിസം വകുപ്പ് നടത്തുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്തതോടെയാണ് ആരംഭിച്ചത്. വള്ളം കളി മത്സരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയതു. 1.54.221 മിനിറ്റുകൊണ്ടാണ് അഴീക്കോട് അച്ചാംതുരുത്തി തുഴഞ്ഞ് ലക്ഷ്യത്തെ തൊട്ടത്. മൂന്ന് വള്ളങ്ങള്‍ വീതം പങ്കെടുത്ത അഞ്ച് ഹീറ്റ്‌സ് മത്സരങ്ങളില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത ഒന്‍പത് ടീമുകളാണ് ഫൈനല്‍ മത്സരങ്ങളില്‍ മാറ്റുരച്ചത്. ഒരേ താളത്തില്‍ ഒരേ വേഗത്തില്‍ ഓളപ്പരപ്പില്‍ വള്ളങ്ങള്‍ മാറ്റുരച്ചപ്പോള്‍ ആവേശോജ്യലമായി കാണികളും പുഴയുടെ ഇരുകരകളിൽ നിലയുറപ്പിച്ചു.
advertisement
വള്ളംകളി മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് സീസണ്‍ 2 ജലോത്സവത്തില്‍ അഴീക്കോട് അച്ചാംതുരുത്തിന് പിന്നാലെ 1.54.611ന് ഫിനിഷ് ചെയ്ത വയല്‍ക്കര വെങ്ങാട്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. പാലിച്ചോന്‍ അച്ചാംതുരുത്തി എ ടീം 1.56.052ന് മൂന്നാം സ്ഥാനവും നേടി. ജലോത്സവത്തില്‍ വിജയികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.