അസാധാരണമായി തടിച്ചു വീര്‍ത്ത ഈ വൃക്ഷം ഒറ്റനോട്ടത്തില്‍ കാട്ടാനയുടെ ഉടല്‍ പോലെ തോന്നും. അതിനാല്‍ ഉത്തരേന്ത്യയില്‍ ഇതിനെ 'ഹാത്തിയന്‍ കാ ജാഡ്' എന്ന പേരില്‍ അറിയപ്പെടുന്നു. കാഴ്ചയില്‍ വിരൂപമായ വൃക്ഷത്തിൻ്റെ താഴ്ഭാഗം തടിച്ചും അഗ്രം നേര്‍ത്ത് വളഞ്ഞതുമാണ്. മരത്തില്‍ 2000 ലിറ്റര്‍ ജലസംഭരണ ശേഷിയുള്ളതിനാല്‍ ജീവൻ്റെ വൃക്ഷം എന്നും അറിയപ്പെടുന്നു. ഏപ്രില്‍ മെയ് മാസത്തിലാണ് വൃക്ഷത്തില്‍ പൂവിടുക. ആയിരം മുതല്‍ 2500 വര്‍ഷത്തോളം ബഓബാബ് മരങ്ങള്‍ക്ക് പഴക്കമുണ്ട്.
advertisement
ഇന്ത്യയിലെ ബഓബാബ് വൃക്ഷത്തിന് അഞ്ഞൂറുമുതല്‍ എണ്ണൂറ് വര്‍ഷം വരെ പഴക്കമുണ്ട്. തലശ്ശേരിയിലെ ബഓബാബിനെ തിരിച്ചറിഞ്ഞത് പ്രശസ്ത സസ്യ ശാസ്ത്രജ്ഞ ഇ.കെ. ജാനകി അമ്മാളാണ്. ഏറെ നാള്‍ അവഗണനയിലായിരുന്ന ബഓബാബിനെ ഇന്ന് തലശ്ശേരി ദേശമൊന്നാകെ ചേര്‍ത്തുനിര്‍ത്തുകയാണ്. ഇതിൻ്റെ ആദ്യപടിയായിട്ടാണ് മരത്തെ പൈതൃകമരമായി പ്രഖ്യാപിച്ചത്.
