TRENDING:

ആൻ്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയാൻ നീല കവറിൽ വിതരണം തുടങ്ങി തലശ്ശേരി ജനറൽ ആശുപത്രി

Last Updated:

ആൻ്റി ബയോട്ടിക് മരുന്നുകൾക്ക് നീല കവർ. ആൻ്റി ബയോട്ടിക് മരുന്നുകളുടെ അമിതവും അനാവശ്യവും കൃത്യമല്ലാത്തതുമായ ഉപയോഗം തടയാനുള്ള നടപടി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആൻ്റിബയോട്ടിക് മരുന്നുകളുടെ അമിതവും അനാവശ്യവും കൃത്യമല്ലാത്തതുമായ ഉപയോഗം തടയാനുള്ള ശ്രമങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചിട്ട് നാളുകൾ ഏറെ ആയി. സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യമായി ലഭ്യമാകുന്ന മരുന്നുകൾ ദുരുപയോഗം ചെയ്യുന്നതും മരുന്നുകൾ ഉപയോഗിക്കേണ്ട സാഹചര്യം അല്ലാതിരുന്നിട്ടും ഉപയോഗിക്കുന്നതും എന്നിങ്ങനെ ഉള്ള കാരണങ്ങളെ മുൻനിർത്തിയാണ് പുതിയ മാറ്റം.
<font>മരുന്നുകളുടെ നീല കവറുകൾ ആശുപത്രി അധികൃതർക്ക് കൈമാറുന്നു </font>
<font>മരുന്നുകളുടെ നീല കവറുകൾ ആശുപത്രി അധികൃതർക്ക് കൈമാറുന്നു </font>
advertisement

നിസാരം ഒരു പനി വരുമ്പോൾ പോലും അളവിലധികം ആൻ്റിബയോട്ടിക് ഉപയോഗിക്കുന്നത് ചെറുക്കാൻ ഉൾപടെ പദ്ധതികൊണ്ട് സാധ്യമാകും. മാറ്റത്തിൻ്റെ ഭാഗമായി ആൻ്റിബയോട്ടിക് മരുന്നുകൾ നീല കവറുകളിൽ നൽകുന്നതിന് തലശ്ശേരി ജനറൽ ആശുപത്രിയിൽ തുടക്കം കുറിച്ചു.

സ്റ്റോർ സൂപ്രണ്ട് ജെ.എൻ. അനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ജമീല, ഡോ. അഭിലാഷ്, നഴ്സിംഗ് സൂപ്രണ്ട് നിർമ്മല അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. പി. വിനോദ് കുമാർ സ്വാഗതവും ഹരീഷ് ചന്ദ്രോത്ത് നന്ദിയും പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ആൻ്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയാൻ നീല കവറിൽ വിതരണം തുടങ്ങി തലശ്ശേരി ജനറൽ ആശുപത്രി
Open in App
Home
Video
Impact Shorts
Web Stories