ജില്ലയിലെ 32 ബഡ്‌സ് സ്ഥാപനങ്ങളിലും വേറിട്ട രീതിയിൽ ദിനാചാരണം സംഘടിപ്പിച്ചു. പരിപാടികളുടെ ജില്ലാ തല ഉത്ഘാടനം കതിരൂർ ബഡ്‌സ് സ്കൂളിൽ വച്ച് കണ്ണൂർ അസിസ്റ്റൻ്റ് കളക്ടർ എഹ്തെദ മുഫസ്സിർ നിർവഹിച്ചു. കതിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി പി സനിൽ അധ്യക്ഷനും കണ്ണൂർ ജില്ലാ കുടുംബശ്രീ കോർഡിനേറ്റർ എം വി ജയൻ മുഖ്യാതിഥിയുമായി. കതിരൂർ ബഡ്‌സ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വർണ ശഭളമായ ഉത്ഘാടന പരിപാടിയോട് അനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
advertisement
സ്കൂളിലെ 20 കുട്ടികൾ ആണ് വ്യത്യസ്ത പരിപാടികളുമായി അരങ്ങിൽ വിസ്മയം തീർത്തത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് ജില്ലയിലെ 32 ബഡ്‌സ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. സ്വയം തൊഴിൽ പരിശീലനം, കാർഷിക പരിശീലനം, കമ്പ്യൂട്ടർ പരിശീലനം, തുടങ്ങിയവ പഠനത്തോടൊപ്പം നടത്തിവരുന്നു. കൂടാതെ ദേശീയ തലത്തിൽ തന്നെ വിദ്യാർത്ഥികളുടെ കലാ കായിക മേഖലകളിലെ കഴിവുകൾ അടയാളപ്പെടുത്തുന്നതിനായി ബഡ്സ് കായിക മേളകളും കലാ മേളകളും നടത്തി വരുന്നു. നിലവിൽ ജില്ലയിൽ ബഡ്‌സ് സ്കൂളിൻ്റെ നേതൃത്വത്തിൽ 25 സംരംഭങ്ങൾ പ്രവർത്തിക്കുന്നു. 320 കുട്ടികൾ ആണ് വിവിധ ബഡ്‌സ് സ്കൂളുകളിൽ ആയി പഠിക്കുന്നത്.
കതിരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി സനില, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഭാസ്കരൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ സാവിത്രി, കെ ഷാജി, പി കെ മഞ്ജുള, ഇ സംഗീത, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റൻ്റ് കോർഡിനേറ്റർ കെ വിജിത്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി വിനേഷ്, ബ്ലോക്ക് കോർഡിനേറ്റർ സിജിന എന്നിവർ പരിപാടിയിൽ പങ്കെടുത്തു.