TRENDING:

മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ മുന്നിലെത്തി ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ

Last Updated:

കണ്ണൂരിലെ മികച്ച പോലീസ് സ്റ്റേഷനായി ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ. 26 സ്റ്റേഷനുകളില്‍ വെച്ച് ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിലൂടെയാണ് നേട്ടം. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ ജില്ലയിലെ ഈ വർഷത്തെ മികച്ച പോലീസ് സ്റ്റേഷനായി ചക്കരക്കല്ല് പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. കണ്ണൂര്‍ സിറ്റി പരിധിയില്‍ വരുന്ന 26 സ്റ്റേഷനുകളില്‍വെച്ച് ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പോലീസ് സ്റ്റേഷനായി പരിശോധകസംഘം ചക്കരക്കല്ലിനെ തിരഞ്ഞെടുക്കുകയായിരുന്നു.
സിറ്റി പോലീസ് കമ്മിഷണറിൽ നിന്ന്  ചക്കരക്കല്ല് ഇന്‍സ്‌പെക്ടർ ട്രോഫി വാങ്ങുന്നു 
സിറ്റി പോലീസ് കമ്മിഷണറിൽ നിന്ന്  ചക്കരക്കല്ല് ഇന്‍സ്‌പെക്ടർ ട്രോഫി വാങ്ങുന്നു 
advertisement

കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ പി. നിധിന്‍ രാജില്‍ നിന്ന് ചക്കരക്കല്ല് ഇന്‍സ്‌പെക്ടര്‍ എം.പി. ഷാജി ട്രോഫി ഏറ്റുവാങ്ങി. ഓഫീസിലെ ഫയലുകള്‍ അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കല്‍, കേസ് ഫയലുകളും മറ്റു വിവരങ്ങളും കൃത്യമായ രീതിയിലും യഥാവിധിയിലും കോടതിയില്‍ കൈമാറല്‍, സ്റ്റേഷനും പരിസരവും ശുചീകരിക്കല്‍, ഉപകരണമടക്കമുള്ളവയും സ്റ്റേഷൻ്റെ മറ്റ് ആസ്തികള്‍ യഥാവിധി സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ മികച്ചരീതിയില്‍ കൈകാര്യം ചെയ്തതിനാണ് അംഗീകാരം ലഭിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ മുന്നിലെത്തി ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ
Open in App
Home
Video
Impact Shorts
Web Stories