TRENDING:

ആറളത്ത് ശലഭവിസ്മയം: ചീങ്കണ്ണിപ്പുഴക്കരയിൽ വിരുന്നെത്തി ആയിരക്കണക്കിന് പൂമ്പാറ്റകൾ

Last Updated:

ദേശാടന കാലം ആരംഭിച്ച് ശലഭങ്ങള്‍. പുഴയോരങ്ങളില്‍ തങ്ങി ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കുന്ന ചെളിയൂറ്റല്‍ നടത്താനാണ് ശലഭങ്ങളെത്തുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പതിവ് തെറ്റാതെ ചീങ്കണ്ണിപ്പുഴക്കരയില്‍ പൂമ്പാറ്റകളെത്തി. മനം കുളിര്‍പ്പിക്കുന്ന കാഴ്ചയായി ആറളം വന്യജീവി സങ്കേതത്തിൻ്റെ അതിര്‍ത്തിയായ ചീങ്കണ്ണിപ്പുഴയോരം. മഴ നിലച്ചതോടെയാണ് പശ്ചിമഘട്ടത്തില്‍ നിന്ന് ഇവ കൂട്ടമായി എത്തുന്നത്. യാത്രയ്ക്കിടെ പുഴയോരങ്ങളില്‍ കൂട്ടത്തോടെ തങ്ങി ഇവയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കുന്ന ചെളിയൂറ്റലാണ് നടത്തുന്നത്.
ചീങ്കണ്ണിപ്പുഴയോരത്ത് എത്തിയ ദേശാടന ശലഭങ്ങൾ
ചീങ്കണ്ണിപ്പുഴയോരത്ത് എത്തിയ ദേശാടന ശലഭങ്ങൾ
advertisement

കേളകം പഞ്ചായത്തിലെ ചീങ്കണ്ണിപ്പുഴയോരത്തെ മണല്‍ത്തിട്ടകളിലാണ് ശലഭങ്ങള്‍ തങ്ങുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ശലഭങ്ങള്‍ ദേശാടനത്തിന് എത്തുന്നതോടെ കണ്ണിന് കുളിർമയേകുന്ന കാഴ്ച കാണാം. ചീങ്കണ്ണിപ്പുഴയില്‍ മുങ്ങിക്കുളിക്കാനും ആനമതിലിലൂടെ നടന്ന് ആറളം വന്യജീവി സങ്കേതത്തിലുള്ള വന്യമൃഗങ്ങളെ അടുത്തുകാണാനും തൊട്ടടുത്തുള്ള പാലുകാച്ചി മലയിലെത്തി കോടമഞ്ഞിൻ്റെ സൗന്ദര്യം ആസ്വദിക്കാനും സഞ്ചാരികളും ശലഭ നിരീക്ഷകരുമെത്തും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനായി കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജനുവരി പകുതിയോടെ കൂടുതല്‍ പൂമ്പാറ്റകള്‍ എത്തുന്നതോടെ അടുത്ത സ്ഥലങ്ങളിലേക്കുള്ള ദേശാടനവും ശലഭങ്ങൾ തുടരും.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ആറളത്ത് ശലഭവിസ്മയം: ചീങ്കണ്ണിപ്പുഴക്കരയിൽ വിരുന്നെത്തി ആയിരക്കണക്കിന് പൂമ്പാറ്റകൾ
Open in App
Home
Video
Impact Shorts
Web Stories