ചിറ്റാരിപ്പറമ്പിലെ ഓപ്പണ്‍ ലൈബ്രറിയാണ് പണപ്പയറ്റെന്ന പോലെ പുസ്തകപ്പയറ്റ് നടത്തിയത്. ലൈബ്രേറിയനില്ലാത്ത വായനശാല എന്ന ഖ്യാതിയുടെ പേരില്‍ പ്രശസ്തമായ ഓപ്പണ്‍ ലൈബ്രറിയാണ് പുതിയ ചുവട് വെച്ചത്. കൂടെ ഉള്ളവരുടെ കൈതാങ്ങിനായി കുറിയടിച്ച് ആളുകളെ ക്ഷണിക്കും, വീട്ടിലെത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കും, തുടര്‍ന്ന് ക്ഷണം സ്വീകരിച്ചെത്തിയവര്‍ പണം നല്‍കും. ഇതേപടി തന്നെയാണ് ലൈബ്രറിയില്‍ പുസ്തകപ്പയറ്റ് നടത്തിയത്.
ക്ഷണ കത്ത് നല്‍കാതെ, ലൈബ്രറിക്ക് മുന്‍പില്‍ ബോര്‍ഡ് സ്ഥാപിച്ചും ആളുകളോട് വിവരം കൈമാറിയുമാണ് പുസ്തകപ്പയറ്റിലെ ക്ഷണം. പുസ്തകവുമായി എത്തുന്നവര്‍ക്ക് ചായയും പലഹാരവും നല്‍കി, വന്നവരെ ഉള്‍പ്പെടെ ചേര്‍ത്ത് കവിതയും പ്രഭാഷണവും അവതരിപ്പിക്കാനുള്ള വേദി കൂടി ഒരുക്കിയാണ് ലൈബ്രറിയുടെ പ്രവര്‍ത്തി. ഒരു ദിവസത്തെ പുസ്തകപ്പയറ്റില്‍ 600 ഓളം പുസ്തകങ്ങളാണ് ലൈബ്രറി സമാഹരിച്ചത്.
advertisement
രാവിലെ 10 മണി മുതല്‍ ആരംഭിച്ച് വൈകിട്ട് 7 വരെ തുടര്‍ന്ന പുസ്തകപ്പയറ്റില്‍ ഏകദേശം ഒരു ലക്ഷം രൂപ വിലമതിക്കുന്ന പുസ്തകങ്ങളാണ് തേടിയെത്തിയത്. വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊണ്ട് 40തില്‍ പരം വ്യത്യസ്ത പരിപാടികളാണ് ഓപ്പണ്‍ ലൈബ്രറി നടത്തിയത്. അക്ഷരങ്ങളുടെ ലോകത്തില്‍ കുരുന്നുകള്‍ വളരാനായി ഒരു ദേശവും ലൈബ്രറിയും ഇവിടെ ഒന്നായി മുന്നേറുകയാണ്.