തലശ്ശേരി മുനിസിപ്പല്‍ തല ഉദ്ഘാടനം കോടിയേരി പബ്ലിക് ഹെല്‍ത്ത് സെൻ്ററില്‍ വച്ച് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. എം. ജെമുനാറാണി ടീച്ചര്‍ നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ധന്യ ജലജന്യ രോഗങ്ങളെകുറിച്ച് സംസാരിച്ചു. ശുചിത്വമിഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെ ദൗത്യത്തില്‍ പങ്കാളികളായി. പ്രജോഷ് ചടങ്ങിന് നന്ദി പറഞ്ഞു.
മലിനമായ കുളങ്ങള്‍ക്കും പുഴകള്‍ക്കും പുറമെ കിണറുകളിലും വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കുകളിലും അമീബയുടെ സാന്നിധ്യമുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് ഹരിത കേരളം മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ക്യാമ്പ് തുടങ്ങിയത്. ജില്ലയില്‍ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യാൻ മുഴുവന്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും വാട്ടര്‍ ടാങ്കുകള്‍ വൃത്തിയാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
advertisement
ക്യാമ്പയിൻ്റെ ഭാഗമായി സെപ്തംബര്‍ 8 മുതല്‍ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ വഴി ബോധവത്ക്കരണം നടത്താനുള്ള തയ്യാറെടുപ്പും ആരംഭിച്ചു.