TRENDING:

പോലീസ് ഇനി കൂടുതൽ സ്മാർട്ട്; തലശ്ശേരിയിൽ അത്യാധുനിക വിജ്ഞാന കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Last Updated:

പോലീസ് സംവിധാനത്തെ ആധുനികവല്‍ക്കരിക്കുന്നതിനും സേനാംഗങ്ങള്‍ക്കിടയില്‍ നിരന്തരമായ വിജ്ഞാന വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുമായി ലക്ഷ്യമിട്ട പദ്ധതി. 30 ലക്ഷം രൂപ ചെലവഴിച്ചാണ് വിജ്ഞാനകേന്ദ്രം ഒരുക്കിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പോലീസ് സേനയുടെ പ്രൊഫഷണല്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനും സേനയെ ആധുനിക വല്‍ക്കരിക്കുന്നതിനുമായി തലശ്ശേരി സബ് ഡിവിഷണല്‍ പോലീസ് ഓഫീസില്‍ സജ്ജമാക്കിയ അത്യാധുനിക 'നോളജ് റിപ്പോസിറ്ററി സെൻ്ററിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കേരളത്തിലെ പോലീസ് സേനയ്ക്ക് ജനസൗഹൃദ മുഖം നല്‍കി പോലീസ് സ്റ്റേഷന്‍ എന്ന പഴയ സങ്കല്‍പം തന്നെ മാറിയ കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 നഗരസഭാധ്യക്ഷൻ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു
 നഗരസഭാധ്യക്ഷൻ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു
advertisement

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷഹനാസ് മന്‍സൂര്‍, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. എച്ച് വെങ്കടേഷ്, ഉത്തര മേഖല ഐ.ജി.പി. രാജ്പാല്‍ മീണ, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. ജി എച്ച് യതീഷ് ചന്ദ്ര, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി നിധിന്‍രാജ്, കൂത്തുപറമ്പ് എ.സി.പി. എം പി ആസാദ്, കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്.പി. സജേഷ് വാഴളാപ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

advertisement

30 ലക്ഷം രൂപ ചെലവഴിച്ചാണ് വിജ്ഞാനകേന്ദ്രം ഒരുക്കിയിരിക്കുന്നത്. പോലീസ് സംവിധാനത്തെ ആധുനികവല്‍ക്കരിക്കുന്നതിനും സേനാംഗങ്ങള്‍ക്കിടയില്‍ നിരന്തരമായ വിജ്ഞാന വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ കേന്ദ്രം ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും കൃത്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും പ്രൊഫഷണല്‍ വികസനത്തിനും ആവശ്യമായ ഗവേഷണ-പരിശീലന സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. നിയമ പുസ്തകങ്ങള്‍, മാനുവലുകള്‍, ഗവേഷണ പ്രബന്ധങ്ങള്‍, പ്രധാന കേസുകളുടെ പഠനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വിപുലമായ വിവരശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പരിശീലന മൊഡ്യൂളുകള്‍, റഫറന്‍സ് ഗൈഡുകള്‍, വര്‍ക്ക്ഷോപ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കുമായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്ഥലങ്ങള്‍ എന്നിവയും സെൻ്ററിലുണ്ട്. ചരിത്രരേഖകള്‍, പ്രധാന കേസ് ഫയലുകള്‍ തുടങ്ങിയവ വരുംകാല ഗവേഷണങ്ങള്‍ക്കും നയരൂപീകരണത്തിനുമായി സുരക്ഷിതമായി സൂക്ഷിക്കുന്ന ആര്‍ക്കൈവല്‍ വിഭാഗവും പദ്ധതിയുടെ ഭാഗമാണ്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ അറിവ് പങ്കുവെക്കാനും നൂതനമായ പോലീസ് രീതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമുള്ള ഒരു പൊതുഇടമായും ഈ കേന്ദ്രം പ്രവര്‍ത്തിക്കും.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
പോലീസ് ഇനി കൂടുതൽ സ്മാർട്ട്; തലശ്ശേരിയിൽ അത്യാധുനിക വിജ്ഞാന കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Advertisement
Open in App
Home
Video
Impact Shorts
Web Stories