TRENDING:

കണ്ണൂരില്‍ സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടയില്‍ ക്ലാസ് മുറിയില്‍ മൂര്‍ഖന്‍ പാമ്പ്

Last Updated:

സ്‌കൂളും പരിസരവും വൃത്തിയാക്കാന്‍ എത്തിയവരാണ് പാമ്പിനെ ക്ലാസ്‌റൂമില്‍ കണ്ടെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍: ഒന്നര വര്‍ഷമായി അടഞ്ഞ സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടയില്‍ ക്ലാസ് മുറിയില്‍ മൂര്‍ഖന്‍ പാമ്പ്. കണ്ണൂര്‍ മയ്യിലെ ഐഎംഎന്‍എസ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കുളിലാണ് പാമ്പിനെ കണ്ടെത്തിയത്. കോവിഡ് സാഹചര്യമായതിനാല്‍ ക്ലാസുകള്‍ നടക്കാത്തിനാല്‍ ഒന്നര വര്‍ഷമായി സ്‌കൂള്‍ അടഞ്ഞുകിടക്കുകയായിരുന്നു.
ക്ലാസ് റൂമില്‍ കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പ്
ക്ലാസ് റൂമില്‍ കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പ്
advertisement

നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിനോടനുബന്ധിച്ച് സ്‌കൂളും പരിസരവും വൃത്തിയാക്കാന്‍ എത്തിയവരാണ് പാമ്പിനെ ക്ലാസ്‌റൂമില്‍ കണ്ടെത്തിയത്. മൂര്‍ഖനെ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു.

അടച്ചിട്ട വിദ്യാലയങ്ങൾ പാമ്പുകളുടെ താവളമാകാൻ സാധ്യതയുണ്ടെന്നും സ്കുൾ അധികൃതർ അറിയിച്ചാൽ സേവനം നല്കാൻ കെ .ഡവ്ള്യു.ആർ, മാർക്ക് എന്നി സംഘടനകളിലെ വളണ്ടിയർമാർ തയ്യാറാകുമെന്നും ഷാജി ബക്കളം അഭിപ്രായപ്പെട്ടു. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 97478 78847

സ്‌കൂളുകളില്‍ ശനിയാഴ്ചയും ക്ലാസ്; ഉച്ചഭക്ഷണം നല്‍കും; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

advertisement

എല്ലാ സ്‌കൂളുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം ഒരുക്കും. പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയായിരിക്കും ഉച്ചഭക്ഷണ വിതരണം നടപ്പാക്കുക.

ശനിയാഴ്ച ദിവസങ്ങളിലും ക്ലാസുകള്‍ ഉണ്ടാകും. ഉച്ചവരെയാണ് ക്ലാസ് നടത്തുക. ഒരു ബെഞ്ചില്‍ രണ്ടുപേര്‍ എന്ന രീതിയില്‍ ആയിരിക്കും ക്രമീകരണങ്ങള്‍. കൂട്ടം ചേരാന്‍ അനുവദിക്കില്ല. സ്‌കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഓട്ടോയില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല.

ശശീര ഊഷ്മാവ്, ഓക്സിജന്‍ എന്നിവ പരിശോധിക്കാന്‍ സംവിധാനം ഒരുക്കും. ക്ലാസ് റൂമുകള്‍ക്ക് മുന്നില്‍ കൈ കഴുകാന്‍ സോപ്പും വെള്ളവും ഉണ്ടാകും.

advertisement

രോഗത്തിന്റെ ചെറിയ ലക്ഷണം ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്‌കൂളില്‍ വിടരുത്. സ്‌കൂള്‍ വൃത്തിയാക്കാന്‍ ശുചീകരണ യജ്ഞം നടത്തും. സ്‌കൂള്‍ തുറക്കും മുന്‍പ് സ്‌കൂള്‍തല പിടിഎ യോഗം ചേരും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
കണ്ണൂരില്‍ സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടയില്‍ ക്ലാസ് മുറിയില്‍ മൂര്‍ഖന്‍ പാമ്പ്
Open in App
Home
Video
Impact Shorts
Web Stories