രാവിലെ മുതല്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഉച്ചയോടെ ഉണ്ണിക്കണ്ണന്മാരും രാധയും തോഴിമാരും തയാറായി കാത്തുനിന്നു. വൈകിട്ട് അഞ്ചുമണിയോടെയാണ് മിക്കയിടത്തും ഘോഷയാത്രയ്ക്ക് തുടക്കമായത്. ചിലയടങ്ങളില്‍ ശോഭായാത്രകള്‍ ഒരുമിച്ച് മഹാശോഭായാത്രയായി സഞ്ചരിച്ചു. പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ പലയിടത്തും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഇടയില്‍ പീടിക, പള്ളൂര്‍ പോലീസ് സ്റ്റേഷന്‍, ഇരട്ടപിലാക്കൂല്‍ വഴി കോയ്യോട്ട് പുത്തനമ്പലം ശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു. ഉണ്ണിക്കണ്ണന്മാരും ഗോപികമാരും വഴി നീള്ളയുള്ളവരുടെ കണ്ണുകള്‍ക്ക് ആനന്ദകാഴ്ച്ചയായി. മുത്തുക്കുട, ഗോപികാനൃത്തം, ഭജനസംഘങ്ങള്‍, ചെണ്ടമേളം, നയന മനോഹരമായ നിശ്ചല ദൃശ്യങ്ങള്‍ എന്നിവയുടെ അകമ്പടി ശോഭയാത്രയ്ക്ക് മിഴിവേകി. മഴ മാറിയ കാലാവസ്ഥ ശോഭായാത്രയ്ക്കു മാറ്റുകൂട്ടി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
September 16, 2025 2:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
മാഹിയിലെ വീഥികളിൽ കുഞ്ഞുകൃഷ്ണന്മാരും ഗോപികമാരും നിറഞ്ഞാടി ശ്രീകൃഷ്ണജയന്തി ശോഭായാത്ര