ട്രാൻസ്ഫറിനുള്ള ഓപ്ഷൻ സമർപ്പിക്കാൻ 3 ദിവസമാണ് നൽകിയത്. രണ്ടാം തീയതി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒഴിവായിക്കഴിഞ്ഞാൽ മൂന്നാം തീയതി തന്നെ എസ് പി യെക്കൊണ്ട് ജനറൽ ട്രാൻസ്ഥർ ഒപ്പിടുവിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
സ്റ്റേഷൻ റൈറ്റർമാർ , അസി. റൈറ്റർ മാർ ,സർക്കാറുമായി നേരിട്ടു ബന്ധപ്പെടുന്ന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യേഗസ്ഥർ മുതലായ തസ്തികകളിൽ രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് ആളുകളെ വിന്യസിക്കാനുള്ള നീക്കമായാണ് നടപടിയെ ഒരു വിഭാഗം വിലയിരുത്തുന്നത്.
advertisement
പുതിയ സർക്കാർ നിലവിൽ വന്ന ശേഷം ട്രാൻസ്ഫർ നടപടികൾ നടത്തിയാൽ മതിയെന്നാണ് ഒരു വിഭാഗം പോലീസുകാരുടെ ആവശ്യം. ഇവർ ഇക്കാര്യങ്ങൾ ഉന്നയിച്ച് റൂറൽ എസ് പിക്ക് അപേക്ഷ നൽകാൻ ഒരുങ്ങുകയാണ്.
എന്നാൽ കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ സ്റ്റേഷനുകളിലും മറ്റ് യൂണിറ്റുകളിലും നിരവധി സേനാംഗങ്ങൾ നാലു വർഷം സേവനം പൂർത്തിയാക്കിയത് പരിഗണിച്ചാണ് നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം.