TRENDING:

ജില്ല അത്‌ലറ്റിക്ക് മീറ്റ്, രണ്ടാം തവണയും വിജയ കിരീടം ചൂടി കണ്ണൂര്‍ അത്‌ലറ്റിക് അക്കാദമി

Last Updated:

മൂന്ന് ദിവസങ്ങളിലായി നടന്ന ജില്ല അത്‌ലറ്റിക്ക് മീറ്റ്. 264 പോയിൻ്റുമായി രണ്ടാം തവണയും കിരീടമണിഞ്ഞ് കണ്ണൂര്‍ അത്‌ലറ്റിക് അക്കാദമി. 750 ഓളം കായിക താരങ്ങള്‍ മാറ്റുരച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജില്ല അത്‌ലറ്റിക്കില്‍ മിന്നും വിജയം കരസ്ഥമാക്കി കണ്ണൂര്‍ അത്‌ലറ്റിക് അക്കാദമി. വാശിയേറിയ ട്രാക്ക് ഫീല്‍ഡ് മത്സരങ്ങള്‍ക്കൊടുവില്‍ 264 പോയിൻ്റുമായി രണ്ടാം തവണയാണ് കണ്ണൂര്‍ അത്‌ലറ്റിക് അക്കാദമി വിജയ കിരീടമണിഞ്ഞത്.
advertisement

മൂന്ന് ദിവസങ്ങളിലായി തലശ്ശേരി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും ധര്‍മ്മടം ഗവ. ബ്രണ്ണന്‍ കോളേജ് സായ് സിന്തറ്റിക് സ്റ്റേഡിയത്തിലുമായി നടന്ന ജില്ല അത്‌ലറ്റിക് മീറ്റില്‍ 182 ഇനങ്ങളില്‍ മത്സരം നടന്നു. 190 പോയിൻ്റുമായി ഗവ. മുനിസിപ്പല്‍ വി എച്ച് എസ് എസ് കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്.

മൂന്ന് ദിവസങ്ങളിലായി ആകെ അഞ്ച് മീറ്റ് റെക്കോഡുകള്‍ ഉണ്ടായി. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള 12 വയസിന് മുകളില്‍ പ്രായമുള്ള 750 ഓളം കായിക താരങ്ങള്‍ ജില്ലാതല അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ചു. അണ്ടര്‍ 14, 16, 18, 20, പുരുഷ, വനിതാ, വിഭാഗങ്ങളിലായാണ് മത്സരം ക്രമപ്പെടുത്തിയിരുന്നത്. സാഫ് ഗെയിംസ് മെഡല്‍ ജേതാവ് വി.ടി. ഷിജില സമാപന ദിവസം മുഖ്യാതിഥിയായെത്തി. മത്സര വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ജില്ല അത്‌ലറ്റിക്ക് മീറ്റ്, രണ്ടാം തവണയും വിജയ കിരീടം ചൂടി കണ്ണൂര്‍ അത്‌ലറ്റിക് അക്കാദമി
Open in App
Home
Video
Impact Shorts
Web Stories