TRENDING:

മത്സ്യവിപണിയിൽ നവതാരമായി ഇലക്ട്രിക് ഓട്ടോകൾ; കണ്ണൂർ ചാലിൽ ഗോപാലപേട്ടയിൽ ആരംഭം

Last Updated:

മീന്‍ വില്‍പനയ്ക്കായി ഇനി മുതല്‍ ഇലക്ട്രിക് ഓടോകള്‍. 7.8 ലക്ഷം രൂപ വിലയുള്ള ഓട്ടോ നല്‍കുന്നത് സൗജന്യമായി. നടപ്പിലാകുന്നത് കേന്ദ്ര സംസ്ഥാന പങ്കാളിത്തമുള്ള പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പദ്ധതി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മത്സ്യഗ്രാമമായ ചാലില്‍ ഗോപാലപേട്ടയില്‍ മീന്‍ വില്‍പനയ്ക്കായി ഇനി മുതല്‍ ഇലക്ട്രിക് ഓടോകള്‍ ഓടി തുടങ്ങും. ചെറുകിട മത്സ്യക്കച്ചവടക്കാര്‍ക്കായി അഞ്ച് മത്സ്യവിപണന ഇലക്ട്രോണിക് ഓട്ടോകള്‍ (മൊബൈല്‍ ഫിഷ് വെന്‍ഡിങ് കിയോസ്‌ക്കുകള്‍) സജ്ജം. 25 കിലോയുടെ അഞ്ച് ക്രേയ്റ്റുകള്‍ കൊണ്ടുപോകാനാകുന്ന ഇ-ഓട്ടോയ്ക്ക് 7.8 ലക്ഷം രൂപയാണ് വില. പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുണഭോക്താക്കള്‍ക്ക് പൂര്‍ണമായും സൗജന്യമായാണ് ഇ ഓട്ടോ നല്‍കുന്നത്.
 മ​ത്സ്യ​വി​പ​ണ​ന​ത്തി​ന് സ​ജ്ജ​മാ​യ ഇ​-ഓട്ടോകൾ 
 മ​ത്സ്യ​വി​പ​ണ​ന​ത്തി​ന് സ​ജ്ജ​മാ​യ ഇ​-ഓട്ടോകൾ 
advertisement

ഉപഭോക്താവിന് മീന്‍ നേരിട്ട് കണ്ട് തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് രൂപകല്‍പ്പന. മീന്‍ പ്രദര്‍ശിപ്പിക്കാനുള്ള സുതാര്യമായ ചില്ലുകൂടാണ് വാഹനത്തിൻ്റെ പ്രധാന ആകര്‍ഷണം. മീന്‍ മുറിക്കാനും വൃത്തിയാക്കാനും പാക്കിങ്ങിനും മാലിന്യം ശേഖരിക്കാനും പ്രത്യേക സൗകര്യത്തോടെയാണ് ഒരുക്കിയത്.

സംയോജിത ആധൂനിക തീരദേശ മത്സ്യഗ്രാമം പദ്ധതിയുടെ ഘടക പദ്ധതികളില്‍ ഒന്നായാണ് ഇ ഓട്ടോയുടെ നിര്‍മ്മാണം. ഫിഷറീസ് വകുപ്പിനാണ് പദ്ധതി നിര്‍വഹണ ചുമതല. കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷനാണ് നിര്‍മ്മാണം നടത്തുന്നത്. ചാലില്‍ ഗോപാലപേട്ടയിലെ മാതൃക വികസനത്തിനായി ഓട്ടോ കിയോസ്‌ക് ഉള്‍പ്പെട 10 ഘടക പദ്ധതികള്‍ ഈ വര്‍ഷം തന്നെ നടപ്പിലാക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
മത്സ്യവിപണിയിൽ നവതാരമായി ഇലക്ട്രിക് ഓട്ടോകൾ; കണ്ണൂർ ചാലിൽ ഗോപാലപേട്ടയിൽ ആരംഭം
Open in App
Home
Video
Impact Shorts
Web Stories