താളിയോല ഗ്രന്ഥങ്ങള്‍, പീരങ്കി ഉണ്ട, തട്ടകോല്‍, കൂവ പൊടി ഉണ്ടാക്കുന്ന ഇരുമ്പ് ഉപകരണം, പെട്രോമേക്‌സ്, തീ ഉണ്ടാക്കുന്ന കല്ല്, വിവിധ അളവ് പാത്രങ്ങള്‍, ആഭരണപെട്ടികള്‍, വെത്തിലപ്പെട്ടി, റേഡിയോകള്‍, ടീവി, ഫാക്‌സ് മെഷീന്‍ തുടങ്ങി വിവിധങ്ങളായ ഉപകരണങ്ങളുടെ പ്രദര്‍ശനമാണ് സ്‌കൂളില്‍ നടത്തിയത്. ഇതിൻ്റെ പേരുകളെല്ലാം അറബിയിലും എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് പരിചിതമല്ലാത്ത പഴയകാല ഉപകരണങ്ങളുടെ പ്രദര്‍ശനം ഏറെ കൗതുകമായി. ഇത്തരം പ്രദര്‍ശനങ്ങളിലൂടെ പാഠ ഭാഗങ്ങള്‍ ഗ്രഹിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് എളുപ്പം സാധിക്കുമെന്ന് അധ്യാപകര്‍ പറയുന്നു. പ്രദര്‍ശനം സ്‌കൂള്‍ പ്രധാന അധ്യാപകന്‍ രജ്ഞിത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ അധ്യാപകർ ഒന്നിച്ചു ചേർന്നാണ് പഴയ കാല ഉപകാരണങ്ങളുടെ പ്രദർശനം ഒരുക്കിയത്. പഴമയുടെ ഉപകരണങ്ങൾ ഒരിക്കൽ പോലും കാണാത്ത കുരുന്നുകളെക്കാൾ ആവേശമായിരുന്നു പഴമയിലേക്ക് തിരുച്ചുപോയ അധ്യാപകരുടെ സന്തോഷം.
advertisement