തലശ്ശേരി ചിറക്കരയിലെ സുഭിക്ഷ ഹോട്ടലില്‍ ഉച്ചയ്ക്ക് 2 മണിയോടെയാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ എത്തിയത്. ഹോട്ടലിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ മന്ത്രി സുഭിക്ഷയില്‍ നിന്നും ഉച്ചയൂണും കഴിച്ചു. ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായുള്ള അഭയ കേന്ദ്രമാണ് സുഭിക്ഷ ഹോട്ടലുകളെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അഭിപ്രായപ്പെട്ടു. സമൂഹമൊന്നായി സുഭിക്ഷ ഹോട്ടലുകളെ സ്വീകരിച്ചതായും കാലങ്ങളോളം ഹോട്ടലുകള്‍ നിലകൊള്ളുവെന്നും മന്ത്രി പറഞ്ഞു.
പട്ടിണി നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പദ്ധതിയില്‍ കിടപ്പുരോഗികള്‍, അശരണര്‍ തുടങ്ങി സമൂഹത്തിലെ എല്ലാവര്‍ക്കും മിതമായ നിരക്കില്‍ പാകം ചെയ്ത ഭക്ഷണം ലഭ്യമാക്കി നല്‍കുന്നതില്‍ സുഭിക്ഷയുടെ പ്രവര്‍ത്തി പുരോഗമിക്കുകയാണ്. 100, 150 പേരെ ലക്ഷ്യമിട്ട് ആരംഭിച്ച സുഭിക്ഷ ഹോട്ടലില്‍ ദിനംപ്രതി 500 ലധികം ആളുകളാണ് എത്തുന്നത്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന 'ജനകീയ' ഹോട്ടലുകളുടെ മറ്റൊരു പതിപ്പായ സുഭിക്ഷയിലൂടെ പാവപ്പെട്ടവരുടെ വിശപ്പാണ് ശമിപ്പിക്കുന്നത്.
advertisement