TRENDING:

കഫേ കുടുംബശ്രീ ഭക്ഷ്യ മേളയ്ക്ക് വേദി ഒരുക്കി കൂത്തുപറമ്പ്

Last Updated:

വൈവിധ്യങ്ങളുമായി കഫേ കുടുംബശ്രീ ഭക്ഷ്യ മേളക്ക് കൂത്തുപറമ്പിൽ തുടക്കം. കുടുംബശ്രീ ജില്ലാ മിഷൻ്റെയും കൂത്തുപറമ്പ് നഗരസഭ സി ഡി എസിൻറെയും നേതൃത്വത്തിൽ ഭക്ഷ്യവിഭവങ്ങളുടെ വിരുന്നൊരുക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭക്ഷണ പ്രിയർക്ക് രുചികരമായ ഭക്ഷ്യവിഭവങ്ങളുടെ വിരുന്നൊരുക്കി കുടുംബശ്രീ ജില്ലാ മിഷൻ്റെയും കൂത്തുപറമ്പ് നഗരസഭ സി ഡി എസിൻ്റെയും നേതൃത്വത്തിൽ കഫേ കുടുംബശ്രീ ഭക്ഷ്യമേളക്ക് കൂത്തുപറമ്പ് ഇലക്ട്രിസിറ്റി ഓഫീസിനു മുൻവശം സ്റ്റേഡിയം ഗ്രൗണ്ടിൽ തുടക്കമായി. ജില്ലയിലെ മുപ്പത് കുടുംബശ്രീ സംരംഭകർ ആണ് രുചിയുടെ മാന്ത്രികത ജനങ്ങളിലേക്ക് എത്തിക്കാനായി ഒരുങ്ങുന്നത്. ഇതാദ്യമായാണ് കൂത്തുപറമ്പ് ഭക്ഷ്യ മേളയ്ക്ക് വേദി ഒരുക്കുന്നത്.
ഭക്ഷ്യ മേളയുടെ ഉദ്ഘാടന വേളയിൽ
ഭക്ഷ്യ മേളയുടെ ഉദ്ഘാടന വേളയിൽ
advertisement

മേളയിൽ കുടുംബശ്രീയുടെ വിവിധ കഫെ യൂണിറ്റുകളുടെ രുചികരമായ വിഭവങ്ങളും തനത് ഉത്പ്പന്നങ്ങളും പ്രദർശിപ്പിക്കും. ലൈവ് ഫുഡ് സ്റ്റാളുകളും ചെറുധാന്യ വിഭവങ്ങളെ പരിപോഷിപ്പിക്കുന്നത്തിനായ് പ്രത്യേക സ്റ്റാളുകളും പ്രവർത്തിക്കും. ഏട്ട് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ട വനിതകളും ഓക്സിലറി ഗ്രൂപ്പ്‌ അംഗങ്ങളും അവതരിപ്പിക്കുന്ന കലാ പരിപാടികളും അരങ്ങേറും.

കൂടാതെ കുടുംബശ്രീ സൂക്ഷ്മ സംരംഭ യൂണിറ്റുകളുടെ ട്രേഡ് ഫെയറും മേളയോട് അനുബന്ധിച്ച് ഉണ്ടാകും. മലപ്പുറത്തിൻ്റെ വെറൈറ്റി രുചികളായ മുട്ട വിഭവങ്ങളായ കുഞ്ഞനുണ്ണിയും മക്കളും, കുഞ്ഞൻ മസാല ബജി, കൊഞ്ച്, കപ്പ, വിഭവങ്ങളും, വിത്ത്‌ ലവ് കഫെ തലശ്ശേരിയുടെ പഞ്ചാര പ്പാറ്റ, മുട്ട സിർക്ക, തലശ്ശേരി ദം ബിരിയാണി, തളിപറമ്പ് ഷെഫീസ് ഫുഡ്‌ കോർട്ടിൻ്റെ വ്യത്യസ്ഥ മോജിട്ടോകളായ കിളിപോയി സർബത്ത്, മുഹബ്ബത്ത് കാ സർബത്ത്, മുള സർബത്ത് തുടങ്ങി നൂറോളം വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങളുടെ രുചിക്കുട്ടിൻ്റെ സാഗരം കുടുംബശ്രീ ഒരുക്കുന്നുണ്ട്.

advertisement

ബ്ലോക്ക്‌ തലത്തിലും തുടർന്ന് സി ഡി എസ് തലത്തിലും ഭക്ഷ്യ മേളകൾ നടത്താനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ. കൂത്തുപറമ്പ് നിയോജക മണ്ഡലം എം എൽ എ കെ പി മോഹനൻ ഭക്ഷ്യ മേള ഉത്ഘാടനം ചെയ്തു. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, കൂത്തുപറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻ്റ് ആർ ഷീല, നഗരസഭ ചെയർ പേഴ്സൺ സി സുജാത ടീച്ചർ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റൻ്റ് കോർഡിനേറ്റർ പി ഒ ദീപ, എന്നിവർ പങ്കെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
കഫേ കുടുംബശ്രീ ഭക്ഷ്യ മേളയ്ക്ക് വേദി ഒരുക്കി കൂത്തുപറമ്പ്
Open in App
Home
Video
Impact Shorts
Web Stories