ശുദ്ധികര്‍മത്തിനുശേഷം വാണവരുടെ അനുവാദം വാങ്ങി മുടിയഴിച്ചു. മൂലംപെറ്റ ഭഗവതിയും കെട്ടിയാടി. തുടര്‍ന്ന് ഭക്തജനങ്ങളും വാണവരും പാടിയില്‍ നിന്ന് ഇറങ്ങി. അഞ്ഞൂറ്റാനും അടിയന്തിരക്കാരും മാത്രമുള്ള കളിക്കപ്പാട്ടും പ്രദക്ഷിണവും നിഗൂഢപൂജകളും നടത്തി.
പുലര്‍ച്ചെ അഞ്ഞൂറ്റാന്‍ ഉള്‍പ്പെടെയുള്ളവര്‍ മലയിറങ്ങി. തുടര്‍ന്ന് മുത്തപ്പനെ മലകയറ്റല്‍ ചടങ്ങും നടത്തി. ഞായറാഴ്ച ചന്തന്‍ നടത്തുന്ന കരിയടിക്കയോടെ ഈ വര്‍ഷത്തെ തിരുവപ്പന ഉത്സവ ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഇനി അടുത്ത ഉത്സവകാലത്ത് മാത്രമേ കുന്നത്തൂര്‍ വനാന്തരത്തിലേക്ക് ആളുകള്‍ക്ക് പ്രവേശനമുള്ളു. കഴിഞ്ഞ രണ്ടുദിവസത്തെ കനത്ത മഴക്കിടയിലും മുത്തപ്പൻ്റെ ആരൂഢസ്ഥാനത്ത് വന്‍ ഭക്തജന തിരക്കായിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 19, 2026 2:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
മുടിയഴിച്ച് മുത്തപ്പൻ മലയിറങ്ങി; കുന്നത്തൂർ പാടിയിലെ തിരുവപ്പന ഉത്സവത്തിന് സമാപനം
