പഠന കാലത്ത് സ്‌നേഹവീട് നിര്‍മ്മിച്ചു നല്‍കിയതിലൂടെ തികച്ചും മാതൃകാ പരമായ പ്രവര്‍ത്തനമാണ് വിദ്യാര്‍ത്ഥികള്‍ കാഴ്ചവെച്ചതെന്ന് സ്പീക്കര്‍ പറഞ്ഞു. കോളേജിലെ ഭൗതിക സാഹചര്യങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഉപയോഗ പെടുത്താന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും തയ്യാറാകണമെന്നും സ്പീക്കര്‍ ആവശ്യപെട്ടു.
കോളേജില്‍ നിന്നും വിരമിച്ച ഓഫീസ് സൂപ്രണ്ട് അലി കുയ്യാലിനുള്ള ഉപഹാര സമര്‍പ്പണവും ഇതോടൊപ്പം നടന്നു. കോളേജ് കമ്മിറ്റി ജനറല്‍ സിക്രട്ടറി പി പി എ ഹമീദ് അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ ഡോ. ടി മജീഷ്, പി പി അബൂബക്കര്‍, മുന്‍ പ്രിന്‍സിപ്പാള്‍മാരായ എന്‍ കുഞ്ഞമ്മദ്, ഡോ പുത്തൂര്‍ മുസ്തഫ, പാനൂര്‍ നഗര സഭ കൗണ്‍സിലര്‍ എന്‍ എ കരീം, കോളേജ് കമ്മിറ്റി സെക്രട്ടറി സമീര്‍ പറമ്പത്ത്, ഡോ. വി വി ഹബീബ് , കെ പി മൂസ, ടി അബൂബക്കര്‍ ,എം കെ അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് അല്‍ഫാന്‍, എന്നിവര്‍ സംസാരിച്ചു.
advertisement
ഈ വര്‍ഷം യു ജി സി പരീക്ഷയില്‍ നെറ്റ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും റാങ്ക് ജേതാക്കളെയും ചടങ്ങില്‍ ഉപഹാരം നല്‍കി സ്പീക്കര്‍ ആദരിച്ചു. സ്‌നേഹ വീട് നിര്‍മ്മാണം സമയ ബന്ധിതമായ കൃത്യതയോടെ പൂര്‍ത്തീകരിച്ച എഞ്ചിനിയര്‍ കബീര്‍ കരിയാടിനെ ചടങ്ങില്‍ സ്പീക്കര്‍ ആദരിച്ചു.