കാര്‍ഡിയോളജിസ്റ്റുമാരായ ഡോ. മനോജ് കുമാര്‍ പി, ഡോ. കാര്‍ത്തികേയന്‍ ടി, ഡോ. ബിന്ദു, ഡോ. മുംതസിറ അബൂബക്കര്‍, വൈശാഖ് സുരേഷ് തുടങ്ങിയവര്‍ മാര്‍ച്ചില്‍ മുന്‍നിരയില്‍ അണിനിരന്നു. മോശം ജീവിതശൈലി ഹൃദയത്തിൻ്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു, ഹൃദ്രോഗത്തിൻ്റെ ആദ്യ സൂചനകള്‍ തുടങ്ങിയവ സൂചിപ്പിക്കുന്ന പ്ലക്കാര്‍ഡുകളേന്തി ഇന്‍ഡ്യാനയിലെയും ടി.എം.എച്ചിലെയും ഡോക്ടര്‍മാരും ജീവനക്കാരും മാര്‍ച്ചില്‍ അനുഗമിച്ചു.
തലശ്ശേരി മിഷന്‍ ഹോസ്പിറ്റലില്‍ ആരംഭിച്ച മാര്‍ച്ച് പഴയ ബസ് സ്റ്റാന്‍ഡ് ജംഗ്ഷന്‍ വഴി ലോഗന്‍സ് റോഡില്‍ പ്രവേശിച്ച് മണവാട്ടി ജംഗ്ഷന്‍ വഴി പുതിയ ബസ് സ്‌റാന്‍ഡിലൂടെ തിരിച്ചു ഗുഡ്‌സ് ഷെഡ് റോഡ് വഴി മിഷന്‍ ഹോസ്പിറ്റലില്‍ അവസാനിക്കുകയായിരുന്നു. മാര്‍ച്ചിലുട നീളം വ്യാപാരികളും ഓട്ടോ തൊഴിലാളികളും ബസ് ജീവനക്കാരും വഴിയൊരുക്കി സഹകരിക്കുന്ന കാഴ്ചയും വേറിട്ടതായി
advertisement