നിയമസഭാ തെരഞ്ഞെടുപ്പി(2021)ൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം (60,963 )സിപിഎമ്മിന് നൽകിയ മട്ടന്നൂർ മണ്ഡലത്തിലെ 9 തദ്ദേശ സ്ഥാപനങ്ങളിലെ ഏക മുനിസിപ്പാലിറ്റിയാണ് മട്ടന്നൂർ.
നഗരസഭയിലെ 35 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 21 വാർഡുകൾ നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തിയപ്പോള്‍ 14 സീറ്റുകളിലാണ് യുഡിഎഫിന് വിജയം നേടാനായത്.
സംസ്ഥാനത്ത് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷമാകും മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ്.
പഞ്ചായത്തിനെ നഗരസഭയാക്കിയതുമായി ബന്ധപ്പെട്ട കേസുകളാണ് ഒന്നര വർഷത്തെ ഇടവേളയ്ക്ക് കാരണമായതെന്നത് ചരിത്രം.
advertisement
ഇത്തവണ ഇരുമുന്നണികളുടേയും വോട്ട് കണക്കാക്കുമ്പോള്‍ നാലായിരത്തോളം വോട്ടുകളുടെ മുന്‍തൂക്കമാണ് എല്‍ഡിഎഫിനുള്ളത്.
ജയിച്ച 21 വാർഡിൽ 16 ലും എൽഡിഎഫിന് 100 നും 580 ഇടയിലുള്ള വമ്പൻ ഭൂരിപക്ഷമാണ്.
ശൈലജ ടീച്ചറിന്റെ വാർഡായ ഇടവേലിക്കലിലാണ് സിപിഎമ്മിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം. പക്ഷെ ഇത്തവണ വോട്ടും ഭൂരിപക്ഷവും കുറഞ്ഞു.കഴിഞ്ഞ തവണ ആകെയുള്ള 768 വോട്ടിൽ 705 വോട്ടും നേടി 671 വോട്ടിന്റെ തകർപ്പൻ ജയമാണ് ഇടതുമുന്നണി നേടിയത്.കേവലം 34 വോട്ടുനേടി അന്ന് ബിജെപി രണ്ടാമതായതപ്പോൾ മൂന്നാമതുള്ള യുഡിഎഎഫ് നേടിയത് കേവലം 29 വോട്ടുമാത്രം. എന്നാൽ ഇത്തവണ സിപിഎം വോട്ട് 661 ആയും ഭൂരിപക്ഷം 580 കുറഞ്ഞു. 81 വോട്ടുമായി കോൺഗ്രസ് രണ്ടാമത് എത്തി. ബിജെപി 38 വോട്ടുമാത്രം നേടി മൂന്നാമതായി.
advertisement
ജയിച്ച 14 വാർഡിൽ യുഡിഎഫിന് ഒരിടത്തു മാത്രമാണ് മൂന്നക്കത്തിലെ ഭൂരിപക്ഷം. ആണിക്കരിയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്ക് 255.
യു ഡിഎഫിന് മൂന്നു വാർഡ് പോയത് ആകെ 102 വോട്ടിനാണ് മുണ്ടയോട്- 4, നാലാങ്കേരി- 45, കായനി- 53,
നാലു സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ ജയിച്ചത് 60 ൽ താഴെ വോട്ടുകൾക്കാണ്.
മുണ്ടയോട്- 4, നാലാങ്കേരി- 45, കായനി- 53, കോളാരി 56 എന്നിങ്ങനെയെയായിരുന്നു എൽഡിഎഫുമായി യൂഡിഎഫിനുള്ള വോട്ട് വ്യത്യാസം. ഇതിൽ കൊളാരിയിലെ ത്രികോണ മത്സരത്തിൽ ബിജെപിയുടെ കോൺഗ്രസ് 23 വോട്ട് പിന്നിൽ മൂന്നാമതായി. അതായത് ഈ നാലു വാർഡിലെ 158 വോട്ട് കൂടി നേടാൻ കഴിഞ്ഞിരുന്നു എങ്കിൽ യുഡിഎഫിന് ആദ്യമായി മട്ടന്നൂരിൽ ഭരണത്തിലെത്താമായിരുന്നു.
advertisement
കഴിഞ്ഞ തവണ ആറ് വാർഡിൽ രണ്ടാമത് എത്തിയ ബിജെപിയുടെ ആ നേട്ടം ഇത്തവണ നാലിൽ ഒതുങ്ങി. കഴിഞ്ഞ തവണത്തെ പോലെ കായലൂർ, കോളാരി, കരേറ്റ എന്നിവടങ്ങളിൽ ഇത്തവണയും രണ്ടാമത് എത്തി. ഒപ്പം മട്ടന്നൂർ ടൗണിലും.മേറ്റടിയിലെ സ്ഥാനം മൂന്നാമത് ആയെങ്കിലും 64 വോട്ടു മാത്രമാണ് വിജയിച്ച എൽ ഡി എഫുമായുള്ള വ്യത്യാസം. മലക്കുതാഴെ കോൺഗ്രസുമായി വ്യത്യാസം 16 വോട്ട്. കഴിഞ്ഞ തവണ 90 വോട്ടുമായി രണ്ടാമത് എത്തിയ അയ്യല്ലൂരിൽ ഇത്തവണ വെറും 41 വോട്ട് മാത്രമാണ് കിട്ടിയത്. അന്ന് 34 വോട്ടുമായി രണ്ടാമത് വന്ന ഇടവേലിക്കൽ ഇത്തവണ 38 ആയി.
advertisement
രണ്ടാം സ്ഥാനത്തിന്റെ എണ്ണം കുറഞ്ഞെങ്കിലും ബിജെപി നില മെച്ചപ്പെടുത്തി.ബിജെപിക്ക് മൂന്നു വാർഡ് (ടൗൺ, കോളാനി, മേറ്റടി) പോയത് 109 വോട്ടിനാണ്. ഇതിൽ യുഡിഎഫ് ജയിച്ച ടൗൺ വാർഡിൽ ബിജെപി തോറ്റത് 12 വോട്ടിനാണ്. കോളാനി യിൽ 33 വോട്ടിനാണ് എൽഡിഫിനോട് തോറ്റത്. ബിജെപി കഴിഞ്ഞ തവണ രണ്ടാമത് എത്തിയ മേറ്റടിയിൽ ഇത്തവണ കോൺഗ്രസിന് പിന്നിൽ മൂന്നാമതായി. എന്നാൽ 64 വോട്ടാണ് വിജയിയുമായുള്ള വ്യത്യാസം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ