ഭാരതീയ കൃഷി വിജ്ഞാന കേന്ദ്രം കോഴിക്കോട് മുഖേന ഫാമില്‍ തൈകള്‍ എത്തിച്ചു. ബ്ലോക്ക് എട്ടില്‍ മൂന്ന് ഏക്കര്‍ സ്ഥലത്താണ് പെപ്പര്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കുക. പട്ടികവര്‍ഗ വികസന ഡയറക്ടര്‍ മിഥുന്‍ പ്രേമരാജ് ഉദ്ഘാടനം ചെയ്തു. ആറളം ഫാം മാനേജിങ് ഡയറക്ടര്‍ എസ്. സുജീഷ്, ടി.ആര്‍.ഡി.എം. ഡെപ്യൂട്ടി ഡയറക്ടര്‍ ഷുമിന്‍ എസ്. ബാബു, അഡീഷനല്‍ ഡയറക്ടര്‍ ഹെറാള്‍ഡ് ജോണ്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ആറളം ഫാമിലെ വന്യമൃഗ ആക്രമണം തടയാന്‍ വൈദ്യുതി വേലിയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പെപ്പര്‍ ഗാര്‍ഡന്‍ മാതൃതോട്ടമാക്കി മാറ്റി കര്‍ഷകര്‍ക്കും ഈ ഇനങ്ങളില്‍പ്പെട്ട തൈകള്‍ നല്‍കുന്നതും ലക്ഷ്യമിടുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 05, 2026 5:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
കൃഷി വൈവിധ്യവത്കരണത്തിലേക്ക് ആറളം; അത്യുൽപാദന ശേഷിയുള്ള ഇനങ്ങളുമായി 'പെപ്പർ ഗാർഡൻ' ഒരുങ്ങുന്നു
