ബ്രീട്ടീഷ് ഭരണകാലത്ത് പണി കഴിപ്പിച്ച ബംഗ്ലാവില്‍ താമസിക്കാന്‍ ആളില്ലാത്തതിനാല്‍ 8 വര്‍ഷം മുന്‍പ് വില്‍പ്പന നടത്തി. ഇപ്പോള്‍ ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ ആരംഭിച്ചിരിക്കുന്നു. ബ്രിട്ടീഷ് സര്‍ക്കാരിൻ്റെ ഖാന്‍ പട്ടം ലഭിച്ച ഖാന്‍ബഹദൂര്‍ വലിയ മമ്മുക്കേയി തൻ്റെ അഞ്ചുമക്കള്‍ക്കായി നിര്‍മ്മിച്ചതാണ് കേയീസ് ബംഗ്ലാവ്. കുഞ്ഞാമിന, ബീക്കുട്ടി, ഉമ്മി, സാറു, കലന്തത്തി എന്നിവരാണ് മക്കള്‍. മൂന്നാമത്തെ മകളായ ഉമ്മി കല്യാണം കഴിച്ചതോടെ ചെറിയ മമ്മുക്കേയി ബംഗ്ലാവില്‍ പുതിയാപ്ലയായെത്തി. പിന്നീടാണ് ചരിത്രതിലുപരി രാഷ്ട്രീയത്തില്‍ ബംഗ്ലാവ് സാക്ഷ്യം വഹിച്ചു തുടങ്ങിയത്.
advertisement
സി. അച്യുതമേനോന്‍, ഇഎംഎസ്, എകെജി, ബാഫഖി തങ്ങള്‍, സത്താര്‍ സേട്ട്, സി.എച്ച്. മുഹമ്മദ് കോയ, കെ.ജി. മാരാര്‍, ബേബി ജോണ്‍, എന്‍.ഇ. ബാലറാം, എ.കെ. ആൻ്റണി, അരങ്ങില്‍ ശ്രീധരന്‍, കെ. ചന്ദ്രശേഖരന്‍ തുടങ്ങി വിവിധ കാലയളവില്‍ കേയീസ് ബംഗ്ലാവിലെത്തിയവര്‍ ഏറെ.
ബംഗ്ലാവില്‍ 12 കിടപ്പുമുറികളുണ്ട്. മുകളിലത്തെ നിലയിലും താഴത്തെ നിലയിലുമായി രണ്ട് അടുക്കള. രണ്ട് കാര്‍ ഷെഡ്, വിറക് പുര, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള സൗകര്യം എന്നിവയുമുണ്ട്. മക്കളുടെ മരണശേഷം മക്കളുടെ മക്കളായ 21 അവകാശികളാണ് ബംഗ്ലാവിനുണ്ടായിരുന്നത്. 19 ആളുകള്‍ താമസം മാറ്റിയതോടെ താമസിക്കാന്‍ രണ്ടുപേര്‍ മാത്രമായി. ഇതോടെ ബംഗ്ലാവ് വില്‍പ്പന നടത്തി. തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡിന് സമീപം ബംഗ്ലാവിനോട് ചേര്‍ന്ന് 70 സെൻ്റ് ഭൂമിയുണ്ട്. തലശ്ശേരിയില്‍ പഴയ മുസ്ലിം തറവാടുകളില്‍ മുന്നിലുള്ള ബംഗ്ലാവാണ് ഓര്‍മ്മയാകുന്നത്.
