ചിത്രൻ്റെ മൂശയിൽ ശില്പങ്ങൾ ഒരുങ്ങുമ്പോൾ, ദേവൻ്റെ സൂക്ഷ്മ ശരീരമാണ് വിഗ്രഹങ്ങളെന്ന ഭോദ്യത്തിൽ മനസും ശരീരവും കർമ്മത്തിൽ അർപ്പിച്ച് ചിട്ടകളോടെയാണ് വിഗ്രഹങ്ങൾക്ക് ജീവൻ പകരാറുള്ളത്. കൈ പിടിയിൽ ഒതുങ്ങുന്നത് മുതൽ ആറടി പൊക്കമുള്ള ഗണപതി വിഗ്രഹങ്ങൾ, അതിൽ തന്നെ വീടിന് ഐശ്വര്യമേകുമെന്ന വിശ്വാസത്തിലുള്ള നൃത്തം ചെയ്യുന്ന ഗണപതി വിഗ്രഹങ്ങളും ഉടലെടുത്തിട്ടുണ്ട്.
പാർലമെൻ്റ് മന്ദിരത്തിൽ തല ഉയർത്തി നിൽക്കുന്ന എ.കെ.ജി. പ്രതിമ നിർമ്മിച്ച പ്രശസ്ത ശില്പി കുഞ്ഞിമംഗലം നാരായണൻ മാസ്റ്റരുടെ മകനാണ് ചിത്രൻ. കുട്ടിക്കാലം മുതൽ അച്ഛനോടൊപ്പം മകനും ശില്പനിർമ്മാണ രംഗത്തുണ്ട്. കളിമണ്ണിലും വെങ്കലത്തിലും വെള്ളിയിലുമൊക്കെ ശില്പങ്ങൾ ഒരുക്കുന്ന ചിത്രൻ സ്വർണം പൊതിഞ്ഞ ചെറു വിഗ്രഹങ്ങളും പണിയാറുണ്ട്. രണ്ട് മുതൽ മൂന്ന് മാസം വരെയെടുത്താണ് ഓരോ ശില്പത്തിനെയും പൂർണതയിൽ എത്തിക്കുന്നത്. ഗണേശ വിഗ്രഹങ്ങൾ നിർമിക്കാനാണ് ശില്പി കൂടുതൽ സമയം എടുക്കുന്നത്. മഹാവിഷ്ണുവിൻ്റെ വിഗ്രഹങ്ങളാണ് ചിത്രൻ കൂടുതൽ തയ്യാറാക്കിയിട്ടുള്ളത്.
advertisement
സ്കൂൾ പഠനകാലത്ത് സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ ലഭിച്ചിരുന്ന കലാകാരനേ തേടി, കേരള ക്ഷേത്ര കലാ അക്കാഡമിയുടെയും കേരള ഫോക്‌ലോർ അക്കാഡമിയുടെയും യുവപ്രതിഭ പുരസ്കാരമടക്കം എത്തിയിട്ടുണ്ട്.