TRENDING:

നോമ്പു തുറ ഉത്സവമാക്കി കുരുന്നുകൾ, കൂട്ടിന് നാടും

Last Updated:

നോമ്പ്തുറ ആഘോഷമാക്കി കുട്ടികൾ. സ്കൂളിലെ പ്രധാന അധ്യാപിക മുതൽ ക്ലാസിലെ പ്രായം കുറഞ്ഞ കുരുന്നു വരെ, ഒരുമിച്ച് നോമ്പ് തുറ നടത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മതമോ ജാതിയോ എന്തെന്ന് പോലും അറിയാത്ത കുരുന്നുകള്‍ ഒന്നിച്ചിരുന്നു. കാര്യം എന്തെന്ന് മനസ്സിലായില്ലെങ്കിലും ആസ്വാദിച്ചവര്‍ ഭക്ഷണം കഴിച്ചു. ഒരു നാട് മുഴുവന്‍ ഒരിടത്ത് സംഗമിച്ച് സൗഹൃദം ഊട്ടിയുറപ്പിച്ച കാഴ്ച്ചയാണ് കോടിയേരി ഗണപതി വിലാസം ജൂനിയർ ആൻ്റ് പ്രീ ബേസിക് സ്‌കൂളില്‍ കണ്ടത്. 200 ഓളം വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും ഒപ്പം നാട്ടുകാരും ചേര്‍ന്ന് ഒരുക്കിയ ഇഫ്താര്‍ വിരുന്ന് മറ്റേതൊരു ആഘോഷത്തേക്കാളും കെങ്കേമമായി.
advertisement

ഓരോ കുട്ടികളും നിശ്ചിത തോതില്‍ വിഭവങ്ങള്‍ കൊണ്ടുവരണമെന്ന അധ്യാപകരുടെ നിര്‍ദേശം രക്ഷിതാക്കള്‍ ശിരസ്സാല്‍ വഹിച്ചു. വീട്ടില്‍ നിന്ന് സ്വയം പാകം ചെയ്തും കടകളില്‍ നിന്ന് വാങ്ങിയും വിഭവങ്ങള്‍ സ്‌കൂളിലെത്തിച്ചു. തുടര്‍ന്ന് എല്ലാവര്‍ക്കുമായി വിഭവങ്ങള്‍ തുല്യമായി ഭാഗിച്ച് പ്ലെയ്റ്റിലാക്കി. നിരന്നിരയായി പ്ലെയ്റ്റുകളില്‍ ഉന്നക്കായ, കല്ലുമ്മക്കായ്, ഇറച്ചിപത്തല്‍, കായ്‌പ്പോള, കാരക്ക, മുന്തിരി, തണ്ണിമത്തന്‍ എന്നിങ്ങനെ അടുക്കിവെച്ചു, ബാങ്കുവിളിക്ക് പിന്നാലെ കുരുന്നുകളും രക്ഷിതാക്കളും നാട്ടുകാരും ഒരുമിച്ച് നോമ്പുതുറന്നു.

കണ്ണിന് ഏറെ കുളിർമ നൽകുന്ന മുഹൂർത്തമായി ഗണപതി സ്കൂളിലെ നോമ്പുതുറ മാറി. സ്കൂളിലെ പ്രധാന അധ്യാപിക മുതൽ ക്ലാസിലെ പ്രായം കുറഞ്ഞ കുരുന്നു വരെ ഒരുമിച്ചിരുന്ന് നോമ്പ് തുറയിൽ പങ്കാളിയായി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
നോമ്പു തുറ ഉത്സവമാക്കി കുരുന്നുകൾ, കൂട്ടിന് നാടും
Open in App
Home
Video
Impact Shorts
Web Stories