കേരളത്തിൽ നിന്ന് വിഷ്ണുവിന് പുറമെ മലപ്പുറത്ത് നിന്നുള്ള എം എസ് ഭരതും വിജയിച്ചിട്ടുണ്ട്. പ്രാകടിക്കൽ, വൈവ, അവതരണം, എഴുത്ത് പരീക്ഷ എന്നിങ്ങനെ നാല് ഭാഗമായി നടന്ന പരീക്ഷയിൽ 150 ൽ 135 മാർക്ക് നേടി ആറാം റാങ്ക് കരസ്ഥമാക്കിയ ജിഷ്ണുവിന് ഇനി ബി സി സി ഐ യുടെ മൽസരങ്ങൾ നിയന്ത്രിക്കാനാവും.
2020 ൽ കെസിഎ പാനൽ അംപയറിങ്ങ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ജിഷ്ണുവിൻ്റെ ചിട്ടയായ പഠനവും കേരളത്തിൽ നിന്നുളള ഇൻ്റർനാഷനൽ അംപയറായ കെ എൻ അനന്തപദ്മനാഭൻ അടക്കമുള്ള മുതിർന്ന അംപയർമാരുടെ ക്ലാസുകളുമാണ് അദ്ദേഹത്തിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. തോട്ടട മാധവത്തിൽ അജിത്ത് കുമാറിൻ്റേയും ശ്രീജ അജിത്തിൻ്റേയും മകനായ ജിഷ്ണു അജിത്ത് സിവിൽ എൻജിനീയറിങ്ങ് ബിരുദധാരിയാണ്. വിഷ്ണു അജിത്ത് ഏക സഹോദരനാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
July 10, 2025 12:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
കണ്ണൂരിന് അഭിമാനം, ജില്ലയിൽ നിന്നുള്ള ആദ്യ ബിസിസിഐ അംപയറായി ജിഷ്ണു അജിത്ത്