ജന്മദൗത്യം പോലെയാണ് ഓലക്കുട നെയ്ത്ത് മാധവി കാണുന്നത്. ഒറപ്പടി സ്‌കൂളില്‍ അഞ്ചാം തരത്തില്‍ പഠിക്കുന്ന സമയം മുതലാണ് ഓലക്കുട നിര്‍മ്മാണം പഠിച്ചു തുടങ്ങിയത്. ഇന്ന് ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായും ഓണക്കാലത്ത് മാവേലി വേഷത്തിനുമായി ഉപയോഗിക്കുന്ന ഓലക്കുട, പണ്ട് കാലങ്ങളില്‍ സമ്പന്ന തറവാട്ടുവീടുകളില്‍ ഉള്ളവര്‍ക്ക് ഓലക്കുടയും കന്നുകാലി പൂട്ടുന്നവര്‍ക്ക് തലക്കുടയും കര്‍ഷക തൊഴിലാളികള്‍ക്ക് നാട്ടിക്കുടകളും ഇതെ രീതിയില്‍ നിര്‍മ്മിക്കുമായിരുന്നു.
എന്നാല്‍ ശീലകുടകളുടെ വരവോടെ ഓലകുട നിര്‍മ്മാണം നിലച്ചു. ഓട, മുള, പനയോല തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് ഓലകുട നിര്‍മ്മാണത്തെ ബാധിക്കുന്നതായി മാധവി പറയുന്നു. എങ്കിലും ജന്മസിദ്ധമായി കിട്ടിയ കഴിവ് അറുപത്തിയെട്ടാം വയസിലും പ്രയോജനപ്പെടുത്താന്‍ മാധവി അമ്മയ്ക്ക് സാധിക്കുന്നുണ്ട്. ഇന്നത്തെ യുവ തലമുറയിലേക്ക് ഈ കഴിവുകള്‍ എത്തിക്കാനുള്ള സ്വപ്രയത്‌നവും മാധവി അമ്മ നടത്തുന്നുണ്ട്.
advertisement
കേരള ഗണക കണിശ സഭ കണ്ണൂരില്‍ സംഘടിപ്പിച്ച ഓലക്കുട നിര്‍മ്മാണ പരിശീലനക്കളരിയില്‍ നിരവധി പേര്‍ക്കാണ് പാരമ്പര്യ കല മാധവി പകര്‍ന്നുനല്‍കിയത്. കഴിവിൻ്റെ മികവ് തെളിയിച്ച മാധവിക്ക് നിരവധി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. പരേതനായ സി രാഘവനാണ് ഭര്‍ത്താവ്. കെ.കെ. സജേഷ്, കെ.കെ. നിമിഷ എന്നിവരാണ് മക്കള്‍.
