കെ സ്മാർട്ട് സർവീസ് മുഖാധരം പഞ്ചായത്തുകളില്‍ ആദ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്ത ആദ്യ ദമ്പതിമാരായി മാറിയിരിക്കുകയാണ് പിണറായി സ്വദേശിയായ വൈഷ്ണവും കല്യാശ്ശേരി സ്വദേശിയായ അശ്വതിയും. വീഡിയോ കെവൈസി സൗകര്യം ഉപയോഗപ്പെടുത്തി കൊണ്ടാണ് കെ സ്മാര്‍ട്ട് സേവനം നടപ്പാക്കിയത്.
ഏപ്രില്‍ 6ന് ആയിരുന്നു വൈഷ്ണവിൻ്റെയും അശ്വതിയുടെയും വിവാഹം. ഓണ്‍ലൈനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നവദമ്പതിമാര്‍ക്ക് മന്ത്രി എം ബി രാജേഷ് കൈമാറി. 2024 ജനുവരി മുതല്‍ 2025 മാര്‍ച്ച് 31 വരെ നടന്ന 63001 വിവാഹ രജിസ്‌ട്രേഷനുകളില്‍ മൂന്നിലൊന്നും ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിചാണ് നടപ്പാക്കിയത്.
advertisement
എല്ലാം സ്മാർട്ട് ആക്കുന്ന കാലത്ത് സർക്കാർ സംവിധാനവും കെ സ്മാർട്ട് ആയി. കാലത്തമാസം ഒട്ടും ഇല്ലാതെ ജനങ്ങൾക്ക് പ്രയോജന പെടുന്ന തലരത്തിലാണ് സർക്കാരിൻ്റെ സ്മാർട്ട് പ്രവർത്തികൾ.