27000 ബിരിയാണി ചലഞ്ചാണ് നടത്തിയത്. അരലക്ഷം ബിരിയാണി ചലഞ്ചായിരുന്നു നടത്താന്‍ ഉദ്ദേശിയച്ചതെങ്കിലും സാധനങ്ങളുടെ വിലക്കയറ്റം കാരണം ചുരിക്കി 27000 ആക്കുകയായിരുന്നു. 100 രൂപയാണ് ഒരു ബിരിയാണിയുടെ വില. ചക്കരക്കല്ല് ഭാഗത്തെ സ്‌കൂള്‍, കോളേജ്, ഓഫീസ്, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ വിജയകരമായി ബിരിയാണി ചലഞ്ച് പൂര്‍ത്തിയാക്കി.
18 വര്‍ഷത്തിലധികമായി നാട്ടിലെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിറ്റ് നേതൃത്വം നല്‍കുന്നു. രണ്ട് വര്‍ഷം മുന്‍പാണ് കെട്ടിടത്തിൻ്റെ നിര്‍മ്മാണം ആരംഭിച്ചത്. മുന്‍പും അഞ്ച് ബിരിയാണി ചലഞ്ചില്‍ നിന്ന് ലഭിച്ച തുകയില്‍ നിന്നും ആളുകള്‍ നല്‍കിയ സംഭാവനയിലുമാണ് കെട്ടിടത്തിൻ്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നത്. ഡോക്ടര്‍മാര്‍ കൈവിട്ട രോഗികള്‍ക്ക് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ലഭിക്കുന്ന അതേ പരിപാലനം എന്ന ലക്ഷ്യത്തോടെയുള്ള ഇന്‍പേഷ്യൻ്റ് യൂണിറ്റ് ഏപ്രില്‍ 26 ന് ഉദ്ഘാടനം നടത്താനാണ് യൂണിറ്റ് തീരുമാനം.
advertisement
