വന്യജീവി സംരക്ഷണ സംഘടനയായ മാര്‍ക്കും സാമൂഹ്യ വനവത്കരണ വിഭാഗവും കാട്ടാമ്പള്ളി മേഖലയില്‍ നടത്തിവന്ന കടല്‍പരുന്ത് സര്‍വേയ്ക്കിടയിലാണ് സംഘത്തിലംഘമായ കമ്മീഷണര്‍ ചുവപ്പ് വാലനെ ക്യാമറയില്‍ പകര്‍ത്തിയത്. കൂടെ ഉണ്ടായിരുന്ന ഡോ. സി മോഹനന്‍, ഡോ. റോഷ്‌നാഥ് രമേശ്, ആഷ്‌ലി ജോസ് എന്നിവരാണ് പക്ഷി ചുവപ്പു വാലന്‍ ഷ്രൈകാണെന്ന് സ്ഥിരീകരിച്ചത്.
ലാനിയസ് ഇസബെല്ലിനസ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഈ പക്ഷിയുടെ ശരീരം തവിട്ടു നിറത്തിലും വാലിന് ചുവച്ച് നിറവുമാണ്. മംഗോളിയ, ചൈന എന്നീ രാജ്യങ്ങളില്‍ കാണപ്പെടുകയും ഇവിടങ്ങളില്‍ പ്രജനനം നടത്തുന്നതുമായ ദേശാടന പക്ഷികളാണ് ചുവപ്പു വാലന്‍ ഷ്രൈക്. കണ്ണൂരില്‍ ആദ്യമായാണ് ചുവപ്പ് വാലന്‍ ഷ്രൈകിനെ കണ്ടെത്തുന്നത്. വടക്കേ ഇന്ത്യയിലെ ഗുജറാത്ത്, രാജസ്ഥാന്‍ മേഖലകളില്‍ ഇവയെ കാണാറുണ്ടെങ്കിലും തെക്കെ ഇന്ത്യയില്‍ അത്യപുര്‍വമാണ്.
advertisement
