TRENDING:

കണ്ണൂർ ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം; മൂന്ന് ദിവസത്തെ മത്സരങ്ങളിൽ പങ്കെടുത്തത് 2600 വിദ്യാർത്ഥികൾ

Last Updated:

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് തലശ്ശേരിയില്‍ ഇന്ന് സമാപനം. 98 മത്സരയിനങ്ങളിലായി 2600 വിദ്യാര്‍ഥികള്‍ മാറ്റുരച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തലശ്ശേരി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റവന്യൂ കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ കായികമേള ഇന്ന് അവസാനിക്കും. 15 ഉപജില്ലകളില്‍ നിന്ന് ഒന്നു മുതല്‍ മൂന്നാം സ്ഥാനം വരെ ലഭിച്ച മത്സരാര്‍ഥികളും തലശ്ശേരി സായ് സെൻ്ററില്‍ നിന്ന് 15 വിദ്യാര്‍ഥികളും കണ്ണൂര്‍ സ്‌പോര്‍ട്സ് ഡിവിഷനില്‍ നിന്ന് 40 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 2600 വിദ്യാര്‍ഥികൾ കായികമേളയില്‍ മാറ്റുരച്ചു.
 കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പരേഡ് 
 കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പരേഡ് 
advertisement

ഒക്റ്റോബർ 16 രാവിലെ 7.30-ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനി പതാക ഉയര്‍ത്തിയതോടെയാണ് കായികമേള ആരംഭിച്ചത്. തുടര്‍ന്ന് നിയമസഭ സ്പീക്കര്‍ അഡ്വകേറ്റ് എ.എന്‍. ഷംസീര്‍ മേള ഉദ്ഘാടനം ചെയ്തു. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 98 മത്സരയിനങ്ങള്‍ മൂന്ന് ദിവസങ്ങളിലായി നടന്നു. പ്ലാസ്റ്റിക് പൂര്‍ണ്ണമായും ഒഴിവാക്കിയതിനാല്‍ ഹരിത മേളയായിട്ടാണ് കായികമേള നടത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കായികമേളയ്ക്ക് ഇന്ന് സമാപനമാവുകയാണ്. വൈകിട്ട് 4.30-ന് തലശ്ശേരി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എം.വി. ജയരാജന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള ട്രോഫി വിതരണം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.പി. അനിത നിര്‍വഹിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
കണ്ണൂർ ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം; മൂന്ന് ദിവസത്തെ മത്സരങ്ങളിൽ പങ്കെടുത്തത് 2600 വിദ്യാർത്ഥികൾ
Open in App
Home
Video
Impact Shorts
Web Stories