കപ്പലിലെ നല്ലൊരു ജോലി ഉപേക്ഷിച്ച് കൂണ്‍കൃഷി ആരംഭിച്ച് മികച്ച വിജയം കൈവരിച്ച രാഹുലിനെ തേടിയെത്തിയത് മികച്ച കൂണ്‍ കൃഷി കര്‍ഷകന്‍ എന്ന പുരസ്‌കാരമാണ്. മാസം 15 ലക്ഷത്തോളം വിറ്റുവരവാണ് രാഹുലിന് കൂണില്‍ നിന്നും നേടുന്നത്.
പച്ചക്കറികള്‍ നട്ട് മികച്ച മാതൃക കാട്ടിയതിന് പയ്യന്നൂര്‍ സെൻ്റ് മേരീസ് യു പി സ്‌കൂളിന് 50,000 രൂപയുടെ പുരസ്‌കാരമാണ് ലഭിച്ചത്. 1500 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ കുട്ടികളും അധ്യാപകരും പി ടി എയും ചേര്‍ന്നാണ് കൃഷി ചെയ്തത്. പഴയങ്ങാടി താവം മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയും മികച്ച റെസിഡൻ്റ്സ് അസോസിയേഷനുള്ള പുരസ്‌കാരം ചിറക്കല്‍ പുഴാതിയിലെ ഇടച്ചേരി റെസിഡൻ്റ്സ് അസോസിയേഷനും നേടി.
advertisement
മികച്ച കൃഷി അസിസ്റ്റൻ്റിനുള്ള മുന്നാം സ്ഥാനം തേടിയെത്തിയത് ചെറുപുഴ കൃഷിഭവനിലെ എം.കെ. സുരേഷനെയാണ്. രണ്ടാം തവണയാണ് സുരേഷ് സംസ്ഥാന അവാര്‍ഡിനര്‍ഹനാകുന്നത്. കൃഷിവകുപ്പിൻ്റെ പ്രത്യേക പദ്ധതികള്‍ മികവോടെ നടപ്പാക്കിയതിന് മാങ്ങാട്ടിടം കൃഷിഭവന് ഒരു ലക്ഷം രൂപയുടെ പുരസ്‌കാരമാണ് ലഭിച്ചത്. കൃഷിവകുപ്പിൻ്റെ കൃഷി സമൃദ്ധി പഞ്ചായത്താണ് മാങ്ങാട്ടിടം.
തേന്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 400 കുടുംബങ്ങള്‍ക്ക് തേനീച്ചപ്പെട്ടി നല്‍കിയും അതില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന തേന്‍ മാങ്ങാട്ടിടം ഹണി എന്ന ബ്രാന്‍ഡില്‍ ഇറക്കിയും മാങ്ങാട്ടിടം ഏവരില്‍ നിന്നും മുന്നിട്ടു നില്‍ക്കുന്നു. ആഗസ്റ്റ് 17, കര്‍ഷക ദിനത്തില്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാര സമര്‍പ്പണം നടത്തി.