ഐ എഫ് സി കർഷകരിൽ നിന്ന് സംഭരിച്ച് വാഴ കുല ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കി ആണ് ചിപ്സ്, ശർക്കര വരട്ടി വിപണിയിൽ എത്തിക്കുന്നത്. ഐ എഫ് സി
കർഷകരിൽ നിന്ന് 40 കിൻ്റൽ വാഴ കുല സംഭരിച്ചു. കുടുംബശ്രീ ഓൺലൈൻ പോർട്ടൽ ആയ പോക്കറ്റ് മാർട്ട് വഴി ഇതിനോടകം 575000 രൂപയുടെ ചിപ്സ് വിൽപ്പന നടത്തി. 100 ഗ്രാം വെളിച്ചെണ്ണയിൽ തയ്യാറാക്കിയ പാക്കറ്റ് ചിപ്സ് , ശർക്കര വരട്ടി 100 ഗ്രാം 45 രൂപയ്ക്കാണ് വിപണിയിൽ എത്തിക്കുന്നത്. ഓണം വിപണി ലക്ഷ്യമാക്കി 607.5 ഏക്കർ സ്ഥലത്ത് നേന്ത്ര വാഴ കൃഷി ചെയ്തു. കുടുംബശ്രീ നാട്ട് ചന്തകൾ, ഓണം വിപണന മേളകൾ , ഓൺലൈൻ പോർട്ടൽ വഴിയാണ് വിൽപ്പന നടത്തുന്നത്.
advertisement
പടിയൂർ സി ഡി എസ് ചെയർപേഴ്സൺ അമ്പിളി, മാലൂർ സി ഡി എസ് ചെയർപേഴ്സൺ സുമതി, ബ്ലോക്ക് കോഓർഡിനേറ്റർ രമ്യ ഹരിദാസ്, സുഷ ഷാജി, ഐ എഫ് സി ടീം അംഗങ്ങൾ ആയ രമ്യ, ശരണ്യ, ധനീഷ, രേഷ്മ എന്നിവരുടെ നേതൃതത്തിൽ ആണ് ചിപ്സ് മാർക്കറ്റിൽ എത്തികുന്നത്.