TRENDING:

ഇന്‍ഡോര്‍ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ജഴ്‌സിയണിയാനൊരുങ്ങി കണ്ണൂര്‍ സ്വദേശികളായ മൊഹസിനും നംഷീദും

Last Updated:

ഇന്‍ഡോര്‍ ക്രികറ്റ് ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ കണ്ണൂര്‍ സ്വദേശികള്‍. മൊഹസിനും നംഷീദും ഇത് ഇച്ഛാശക്തിയുടെ ഫലം. സെപ്തംബര്‍ 27 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സെപ്തംബറില്‍ ആരംഭിക്കുന്ന ഇന്‍ഡോര്‍ ക്രികറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇനി കണ്ണൂര്‍ സ്വദേശികളായ നംഷീദ് വയപ്പ്രത്തും മൊഹസിന്‍ നടമ്മലും ഉണ്ടാകും. സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ 4 വരെ ശ്രീലങ്കയിലാണ് മത്സരം അരങ്ങേറുക.
മൊഹസിനും നംഷീദും
മൊഹസിനും നംഷീദും
advertisement

നംഷീദ് വയപ്പ്രത്തും മൊഹസിന്‍ നടമ്മലും ഇതാദ്യമല്ല ഇന്‍ഡോര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ജഴ്‌സി അണിയുന്നത്. 2022 വേള്‍ഡ് കപ്പില്‍ 19 വിക്കറ്റ് വീഴ്ത്തി ടൂര്‍ണമെൻ്റിലെ ഏറ്റവും മികച്ച ബൗളറായത് നംഷീദിണ്. വലതുകൈയ്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ കൂടിയായ നംഷീദ് മുഴപ്പിലങ്ങാട് മൊയ്തുപാലത്തിനടുത്ത് ഗ്രീഷ്മത്തില്‍ എന്‍.ഇസ്മായിലിൻ്റെയും വി. ഖദീജയുടേയും മകനാണ് നംഷീദ്. തലശേരിയില്‍ ടാന്‍ സ്‌പോര്‍ട്‌സ് എന്ന സ്പോര്‍ട്‌സ് കടയുടമയാണ്.

വലതുകൈയ്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്ററും പേസ് ബൗളറുമായ മൊഹസിന്‍ നടമ്മല്‍ നല്ലൊരു വിക്കറ്റ് കീപ്പര്‍ കൂടിയാണ്. മുന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്ബാള്‍, ഹോക്കി, ഹാന്‍ഡ്ബാള്‍ ടീമംഗമായിരുന്നു. മേലൂര്‍ പാറപ്രം ബൈത്തുല്‍ ഫാത്തിമയില്‍ പി.പി. മൊയ്തുവിൻ്റെയും ഹസീനയുടെയും മകനാണ്. ബിരുദധാരിയായ മൊഹസിന്‍ ഇപ്പോള്‍ ദുബൈ എ.ജി.എസ്. ലോജിസ്റ്റിക്‌സില്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍ഡിനേറ്ററായി ജോലി ചെയ്യുകയാണ്.

advertisement

പരിശ്രമത്തിൻ്റെയും ഇച്ഛാശക്തിയുടെയും ഫലം തങ്ങളെ തേടിയെത്തിയത്തിൻ്റെ സന്തോഷത്തിലാണ് ഇരുവരും. ലോക ഇന്‍ഡോര്‍ ക്രിക്കറ്റ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെൻ്റില്‍ ഇന്ത്യയ്ക്ക് പുറമെ ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, യു.എസ്.എ., യു.എ.ഇ., സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. പോയിൻ്റ് പട്ടികയില്‍ മുന്നിലുള്ള നാല് ടീമുകള്‍ക്കാണ് പ്ലേ ഓഫ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ഇന്‍ഡോര്‍ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ജഴ്‌സിയണിയാനൊരുങ്ങി കണ്ണൂര്‍ സ്വദേശികളായ മൊഹസിനും നംഷീദും
Open in App
Home
Video
Impact Shorts
Web Stories