രാവിലെ 11 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രത്നകുമാരി സ്കൂഫെ ഉത്ഘാടനം ചെയ്ത് സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ രമേശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ, പ്രിൻസിപ്പൾ പ്രസന്ന കുമാരി ടീച്ചർ, സിനി എ പി, വി സജിത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കുടുബശ്രീ പ്രവർത്തക പി ഉഷയാണ് സ്കൂഫെ സംരംഭക. നിലവിൽ ജില്ലയിൽ 77 സ്കൂളുകളിൽ സ്കൂഫെകൾ പ്രവർത്തിച്ചു വരുന്നു. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ മാ കെയർ എന്ന പേരിൽ സ്കൂഫെ സംരംഭം തുടങ്ങുന്നതിന് മാതൃക ആയതും കണ്ണൂർ കുടുംബശ്രീ സി ഡി എസിൻ്റെ സ്കൂഫെ പ്രവർത്തനത്തിൻ്റെ വിജയമാണ്. ഈ വർഷം സംസ്ഥാനമൊട്ടാകെ 1000 സ്കൂഫെകൾ എന്ന ലക്ഷ്യത്തിലൂനിയാണ് കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
September 17, 2025 5:39 PM IST